മുത്തൂറ്റ് ഫുട്ബാൾ അക്കാദമിക്കും കേരള പൊലീസ് ടീമിനും ജയം
text_fieldsകണ്ണൂർ ജവഹർ സ്റ്റേഡിയത്തിൽ നടക്കുന്ന കേരള പ്രീമിയർ ലീഗിൽ കേരള പൊലീസ് ഫുട്ബാൾ ടീമും വയനാട് യുനൈറ്റഡ് എഫ്.സിയും തമ്മിൽ നടന്ന മത്സരം
കണ്ണൂർ: ജവഹർ സ്റ്റേഡിയത്തിൽ നടക്കുന്ന കേരള പ്രീമിയർ ലീഗിലെ സൂപ്പർ സിക്സ് മത്സരങ്ങളിൽ തിങ്കളാഴ്ച മുത്തൂറ്റ് ഫുട്ബാൾ അക്കാദമി ഏകപക്ഷീയമായ മൂന്നു ഗോളിന് സാറ്റ് തിരൂരിനെ പരാജയപ്പെടുത്തി. കളിയുടെ 21ാം മിനിറ്റിൽ മുത്തൂറ്റ് ഫുട്ബാൾ അക്കാദമിയുടെ അജയ് കൃഷ്ണൻ മുത്തൂറ്റിന്റെ ആദ്യ ഗോൾ നേടി. 67ാം മിനിറ്റിൽ അജയ് കൃഷ്ണൻ തന്നെ രണ്ടാമത്തെ ഗോളും നേടി. 69 ാം മിനിറ്റിൽ മുത്തൂറ്റിന്റെ സലാഹുദ്ദീൻ ഗോൾ ലീഡ് മൂന്നാക്കി.
രണ്ടാമത്തെ മത്സരത്തിൽ കേരള പൊലീസ് ഫുട്ബാൾ ടീം വയനാട് യുനൈറ്റഡ് എഫ്.സിയെ തോൽപ്പിച്ചു. ഇരുടീമുകളും വാശിയോടെ പൊരുതിയെങ്കിലും ആദ്യപകുതിയിൽ ആർക്കും ഗോൾ നേടാൻ സാധിച്ചില്ല.
രണ്ടാം പകുതിയുടെ 47 ാം മിനിറ്റിൽ കേരള പൊലീസിന്റെ പതിനഞ്ചാം നമ്പര്‍ താരം സജീഷ് നിർണായകമായ ഒരു ഗോൾ നേടി വിജയമുറപ്പാക്കി.

