മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകർ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു
text_fieldsപൊലീസ് അറസ്റ്റ് ചെയ്ത പ്രവർത്തകരെ കോടതിയിൽ ഹാജരാക്കാനായി കൊണ്ടുപോകുന്ന വാഹനം യൂത്ത് ലീഗിെൻറ നേതൃത്വത്തിൽ തടയുന്നു
ചൊക്ലി: പെരിങ്ങത്തൂർ ടൗണിൽ അക്രമം നടത്തിയെന്നാരോപിച്ച് ചൊക്ലി പൊലീസ് പിടികൂടിയ പ്രവർത്തകരെ വിട്ടുനൽകണമെന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു.
14 മുസ്ലിംലീഗ് പ്രവർത്തകരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിലേക്ക് കൊണ്ടുപോവാനായി തയാറാക്കിയ വാഹനവും പ്രവർത്തകർ തടഞ്ഞതിനെ തുടർന്ന് ഏറെ നേരം സംഘർഷാവസ്ഥയുണ്ടായി. പ്രവർത്തകരെ പിടിച്ചുമാറ്റാൻ ശ്രമിച്ചത് സ്ഥിതി വഷളാക്കി. തുടർന്ന് കൂടുതൽ പൊലീസ് സ്ഥലത്തെത്തി.
പാനൂർ നഗരസഭാധ്യക്ഷൻ വി. നാസർ മാസ്റ്റർ, പി.കെ. ഷാഹുൽ ഹമീദ്, എം.എസ്.എഫ് സംസ്ഥാന ട്രഷറർ സി.കെ. നജഫ് എന്നിവർ ഉപരോധത്തിന് നേതൃത്വം നൽകി. ഏറെ നേരത്തെ ചർച്ചകൾക്കൊടുവിൽ പൊലീസ് വാഹനം പോവാൻ മുസ്ലിംലീഗ് പ്രവർത്തകർ അനുവദിച്ചു.