Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമുസ്‍ലിം ലീഗ് ക​ണ്ണൂ​ർ...

മുസ്‍ലിം ലീഗ് ക​ണ്ണൂ​ർ ജില്ല സമ്മേളനം; ഭാരവാഹി തെരഞ്ഞെടുപ്പിൽ മത്സരം തടയാൻ കേന്ദ്ര നേതൃത്വം

text_fields
bookmark_border
Muslim League Kannur District Conference
cancel
camera_alt

മു​സ്‍ലിം ലീ​ഗ് പ്ലാ​റ്റി​നം ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ച് ക​ണ്ണൂ​ർ ന​ഗ​ര​ത്തി​ൽ ന​ട​ന്ന വി​ളം​ബ​ര ഘോ​ഷ​യാ​ത്ര

ക​ണ്ണൂ​ർ: മു​സ്‍ലിം ലീ​ഗ് ജി​ല്ല സ​മ്മേ​ള​ന​ത്തി​ന് തി​ങ്ക​ളാ​ഴ്ച കൊ​ടി​യി​റ​ങ്ങും. ഇ​തി​നി​ടെ ജി​ല്ല ഭാ​ര​വാ​ഹി തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രം ന​ട​ക്കു​ക​യാ​ണെ​ങ്കി​ൽ ഇ​ട​പെ​ട്ട് സ​മ​വാ​യ​ത്തി​നു​ള്ള നീ​ക്ക​ത്തി​ന് കേ​ന്ദ്ര നേ​തൃ​ത്വം സ​ജീ​വ​മാ​യി രം​ഗ​ത്ത്. സം​ഘ​ട​ന പ്ര​വ​ർ​ത്ത​ന​ത്തി​ൽ ഇ​പ്പോ​ൾ അ​ത്ര സ​ജീ​വ​മ​ല്ലാ​ത്ത പി. ​കു​ഞ്ഞി​മു​ഹ​മ്മ​ദ് ജി​ല്ല പ്ര​സി​ഡ​ന്റ് സ്ഥാ​ന​ത്ത് നി​ന്ന് ഇ​ക്കു​റി മാ​റു​മെ​ന്നു​റ​പ്പാ​ണ്. ഇ​തോ​ടെ നി​ല​വി​ലെ ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യ അ​ബ്ദു​ൽ ക​രീം ചേ​ലേ​രി​ക്കാ​ണ് പ്ര​സി​ഡ​ന്റ് സ്ഥാ​ന​ത്തേ​ക്കു​ള്ള സാ​ധ്യ​ത. ഇ​രു​വ​രും ജി​ല്ല ഭാ​ര​വാ​ഹി​ക​ളാ​യ ക​മ്മി​റ്റി 2017ലാ​ണ് നി​ല​വി​ൽ വ​ന്ന​ത്.

ജി​ല്ല ക​മ്മി​റ്റി​യി​ൽ ഒ​രു വി​ഭാ​ഗ​ത്തി​ന്റെ എ​തി​ർ​പ്പ് രൂ​ക്ഷ​മാ​യി​രു​ന്നു​വെ​ങ്കി​ലും സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന്റെ പി​ന്തു​ണ​യോ​ടെ​യാ​യി​രു​ന്നു ഈ ​ക​മ്മി​റ്റി ചു​മ​ത​ല​യേ​റ്റ​ത്. തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രം ന​ട​ന്നി​ല്ലെ​ങ്കി​ൽ ചേ​ലേ​രി ത​ന്നെ​യാ​യി​രി​ക്കും അ​ടു​ത്ത പ്ര​സി​ഡ​ന്റ്. എ​ന്നാ​ൽ, പ്ര​സി​ഡ​ന്റ് സ്ഥാ​ന​ത്തേ​ക്ക് നി​ല​വി​ലെ വൈ​സ് പ്ര​സി​ഡ​ന്റ് അ​ഡ്വ. എ​സ്. മു​ഹ​മ്മ​ദ് മ​ത്സ​ര രം​ഗ​ത്തു​ണ്ടാ​കു​മെ​ന്നാ​ണ് സൂ​ച​ന. കൂ​ടാ​തെ യൂ​ത്ത് ലീ​ഗ് മു​ൻ സം​സ്ഥാ​ന ട്ര​ഷ​റ​റാ​യ സി.​പി. ഹ​മീ​ദും പ്ര​സി​ഡ​ന്റ് സ്ഥാ​ന​ത്തേ​ക്കു​ള്ള മ​ത്സ​ര​ത്തി​നാ​യി രം​ഗ​ത്തു​ണ്ട്. അ​തേ​സ​മ​യം, പ്ര​തി​നി​ധി സ​മ്മേ​ള​ന​ത്തി​ൽ മ​ത്സ​രം ന​ട​ക്കു​ക​യാ​ണെ​ങ്കി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് നി​ർ​ത്തി​വെ​ക്കാ​നും പി​ന്നീ​ട് സ​മ​വാ​യ​ത്തി​ലൂ​ടെ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കാ​മെ​ന്നു​മു​ള്ള നി​ർ​ദേ​ശ​മാ​ണ് ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി ജി​ല്ല ക​മ്മി​റ്റി​ക്ക് മു​ന്നി​ൽ​വെ​ച്ചി​ട്ടു​ള്ള​ത്.

മ​ത്സ​ര​മൊ​ഴി​വാ​ക്കി ജി​ല്ല ഭാ​ര​വാ​ഹി​ക​ളെ ഏ​ക​ക​ണ്ഠ​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​മാ​ണ് സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​നു​മു​ള്ള​ത്. ഇ​തി​നു​ള്ള അ​ണി​യ​റ ച​ർ​ച്ച​യും സ​ജീ​വ​മാ​ണ്. കു​ഞ്ഞാ​ലി​ക്കു​ട്ടി​യു​ടെ ഇ​ട​പെ​ട​ലി​ലൂ​ടെ അ​ബ്ദു​ൽ ക​രീം ചേ​ലേ​രി​ക്കാ​ണ് പ്ര​സി​ഡ​ന്റ് സ്ഥാ​നം ല​ഭി​ക്കാ​ൻ സാ​ധ്യ​ത കൂ​ടു​ത​ൽ. എ​ന്നാ​ൽ, കെ.​എം. ഷാ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പാ​ർ​ട്ടി​യി​ലെ മ​റ്റൊ​രു വി​ഭാ​ഗ​ത്തി​ന്റെ പി​ന്തു​ണ എ​സ്. മു​ഹ​മ്മ​ദി​നു​ണ്ട്. ചേ​ലേ​രി പ്ര​സി​ഡ​ന്റാ​കു​ന്ന മു​റ​ക്ക് അ​ഡ്വ. കെ.​എ. ല​ത്തീ​ഫ് ജ​ന​റ​ൽ​ സെ​ക്ര​ട്ട​റി​യാ​കാ​നാ​ണ് സാ​ധ്യ​ത. ലീ​ഗ് ജി​ല്ല സെ​ക്ര​ട്ട​റി സ്ഥാ​ന​ത്ത് നി​ന്ന് നീ​ക്കി​യ കെ.​പി. താ​ഹി​ർ ജി​ല്ല കൗ​ൺ​സി​ലി​ലേ​ക്കെ​ത്തി​യി​ട്ടു​ണ്ട്. ക​ണ്ണൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ പൂ​ർ​ണ പി​ന്തു​ണ​യു​ള്ള​തി​നാ​ൽ താ​ഹി​റും ജി​ല്ല ക​മ്മി​റ്റി ഭാ​ര​വാ​ഹി പ​ട്ടി​ക​യി​ൽ ഇ​ടം നേ​ടി​യേ​ക്കും.

നി​ല​വി​ലെ സെ​ക്ര​ട്ട​റി​യാ​യ അ​ൻ​സാ​രി തി​ല്ല​​ങ്കേ​രി ജി​ല്ല ട്ര​ഷ​റ​റും ആ​യേ​ക്കും. എ​ന്നാ​ൽ, പാ​ർ​ട്ടി​യി​ൽ അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ളി​ല്ലെ​ന്നും ഭാ​ര​വാ​ഹി​ക​ളെ സു​താ​ര്യ​മാ​യി ഏ​ക​ക​ണ്ഠ​മാ​യി തെ​ര​ഞ്ഞെ​ടു​ക്കു​മെ​ന്നാ​ണ് ജി​ല്ല ക​മ്മി​റ്റി​യു​ടെ അ​വ​കാ​ശ​വാ​ദം. രാ​വി​ലെ പ​ത്തി​ന് അ​മാ​നി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന പ്ര​തി​നി​ധി സ​മ്മേ​ള​നം സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. പി.​എം.​എ. സ​ലാം ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ല പ്ര​സി​ഡ​ന്റ് പി. ​കു​ഞ്ഞി​മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജി​ല്ല ക​മ്മി​റ്റി രൂ​പ​വ​ത്ക​ര​ണ യോ​ഗം അ​ബ്ദു​റ​ഹ്മാ​ൻ ര​ണ്ട​ത്താ​ണി നി​യ​ന്ത്രി​ക്കും. 541 അം​ഗ​ങ്ങ​ളാ​ണ് പ്ര​തി​നി​ധി സ​മ്മേ​ള​ന​ത്തി​ൽ ആ​കെ പ​​ങ്കെ​ടു​ക്കു​ന്ന​ത്. മ​ത്സ​രം ന​ട​ക്കു​ക​യാ​ണെ​ങ്കി​ൽ ആ​കെ​യു​ള്ള 17 ഭാ​ര​വാ​ഹി​ക​ളി​ൽ പ്ര​സി​ഡ​ന്റി​നെ​യും സെ​ക്ര​ട്ട​റി​യെ​യും നേ​രി​ട്ടാ​ണ് തെ​ര​ഞ്ഞെ​ടു​ക്കു​ക. ബാ​ക്കി​യു​ള്ള 15 സ്ഥാ​ന​ത്തേ​ക്ക് കൂ​ടു​ത​ൽ വോ​ട്ടു​കി​ട്ടു​ന്ന മു​റ​ക്കു​ള്ള​വ​രെ തെ​ര​ഞ്ഞെ​ടു​ക്കും.

വൈ​കീ​ട്ട് അ​ഞ്ചി​ന് ക​ണ്ണൂ​ർ സ്റ്റേ​ഡി​യം കോ​ർ​ണ​റി​ൽ ന​ട​ക്കു​ന്ന പൊ​തു​സേ​മ്മ​ള​നം മു​സ് ലിം ​ലീ​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യും. പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. മു​സ്‍ലിം ലീ​ഗ് പ്ലാ​റ്റി​നം ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ച് ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് ക​ണ്ണൂ​ർ ന​ഗ​ര​ത്തി​ൽ വി​ളം​ബ​ര ഘോ​ഷ​യാ​ത്ര സം​ഘ​ടി​പ്പി​ച്ചു. ക​ണ്ണൂ​ർ വി​ള​ക്കും​ത​റ മൈ​താ​ന സ​മീ​പ​ത്ത് നി​ന്ന് ആ​രം​ഭി​ച്ച ജാ​ഥ കാ​ൽ​ടെ​ക്സ് കെ.​എ​സ്.​ആ​ർ.​ടി.​സി പ​രി​ര​സ​ത്ത് സ​മാ​പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Muslim League Kannur District Conference
News Summary - Muslim League Kannur District Conference; Central leadership to prevent competition in office bearer elections
Next Story