
എ.പി വിഭാഗം സുന്നി സെന്ററിന് നേരെ ആക്രമണം; പിന്നിൽ മുസ്ലിം ലീഗുകാരെന്ന്
text_fieldsതളിപ്പറമ്പ് (കണ്ണൂർ): പരിയാരം വായാട് കവലയിലെ എ.പി വിഭാഗം സുന്നി സെൻററിനുനേരെ ആക്രമണം. ഷട്ടറിെൻറ ലോക്ക് അറുത്തുമാറ്റി അകത്തുകയറിയ ആക്രമികൾ ഓഫിസിനകത്തുണ്ടായിരുന്ന കസേര, ടേബ്ൾ, ബൾബ്, ട്യൂബ്, ഫാൻ തുടങ്ങിയ മുഴുവൻ സാധനങ്ങളും അടിച്ചുതകർക്കുകയും രേഖകളും മറ്റും വലിച്ചുകീറുകയും ചെയ്തു.
വായാട് ബദരിയ നഗറിലുള്ള എസ്.വൈ.എസ് സാന്ത്വനം സെൻററിെൻറ നെയിം ബോർഡും പിഴുതെടുത്തുകൊണ്ടുപോയി. സുന്നി സെന്റർ സി.പി.എം ലോക്കൽ കമ്മിറ്റി നേതാക്കൾ സന്ദർശിച്ചു.
അക്രമങ്ങൾക്കു പിന്നിൽ മുസ്ലിം ലീഗുകാരാണെന്ന് എ.പി വിഭാഗം സുന്നി പ്രവർത്തകർ പറഞ്ഞു. ആക്രമണം നടത്തിയവരെ പിടികൂടണമെന്ന് ജനറൽ സെക്രട്ടറി കെ.പി. അബ്ദുല്ല പരിയാരം പൊലീസിൽ നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.