വിവിധ ഭാഷകളില്‍ സ്കൂള്‍ അസംബ്ലി; ഭാഷാ മികവിന് വേറിട്ട മാതൃകയുമായി വിളക്കോട് സ്കൂള്‍
text_fieldsവിളക്കോട് ഗവ. യു.പി സ്കൂളില്‍ അസംബ്ലിയിൽ സത്യപ്രതിജ്ഞ ചെയ്യുന്ന വിദ്യാർഥികള്‍
ഇരിട്ടി: വിദ്യാര്‍ഥികളുടെ കഴിവുകള്‍ വളര്‍ത്തുന്നതിനൊപ്പം ഭാഷാപരമായ മികവിനും പ്രാധാന്യം നല്കി വേറിട്ട മാതൃക തീര്‍ക്കുകയാണ് വിളക്കോട് ഗവ. യു.പി സ്കൂള്‍. എല്ലാ തിങ്കളാഴ്ചകളിലും രാവിലെ പത്തുമണിയോടെയുളള സ്കൂള്‍ അസംബ്ലി വ്യത്യസ്ത ഭാഷകളിലാണ്.
ഇംഗ്ലീഷ്, സംസ്കൃതം, അറബിക്, ഹിന്ദി, മലയാളം തുടങ്ങി ഓരോ ആഴ്ചയും വിവിധ ഭാഷകളിലാണ് അസംബ്ലി നടക്കുന്നത്. ഭാഷാശുദ്ധിയോടെയും ആത്മവിശ്വാസത്തോടെയുമാണ് അധ്യാപകരും വിദ്യാര്‍ഥികളും ഓരോ ഭാഷയും കൈകാര്യം ചെയ്യുന്നത്.
പഠന നിലവാരത്തിലും മികച്ച മുന്നേറ്റം നടത്തുന്ന സ്കൂളില്‍ വിദ്യാര്‍ഥികളുടെ എണ്ണത്തിലും വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.നിലവില്‍ നാനൂറോളം വിദ്യാര്‍ഥികള്‍ ഇവിടെ പഠിക്കുന്നുണ്ട്. ഒന്ന് മുതല്‍ അഞ്ചു വരെ ഡിവിഷനുകളുണ്ട്. വ്യത്യസ്തമായ പഠനരീതികളും കുട്ടികളുടെ കഴിവുകള്‍ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളുമാണ് വിളക്കോട് ഗവ. യു.പി സ്കൂളിലേക്ക് കൂടുതല്‍ വിദ്യാര്‍ഥികളെ ആകര്‍ഷിക്കുന്നത്.

