മൾട്ടി ലെവൽ കാർ പാർക്കിങ്: മൂന്നു ബങ്കുകൾ പൊളിച്ചുമാറ്റി
text_fieldsകണ്ണൂർ ബാങ്ക് റോഡിലെ അനധികൃത കടകള്‍ കോര്പറേഷന് അധികൃതര്‍ പൊളിച്ചുമാറ്റുന്നു
കണ്ണൂർ: എസ്.ബി.െഎക്ക് മുന്നിലെ പീതംബര പാർക്കിലെ മൂന്നു ബങ്കുകൾ കോർപഷേൻ അധികൃതർ പൊളിച്ചുനീക്കി. ഇവിടെ നിലവിൽ അഞ്ചു ബങ്കുകളാണ് കോർപറേഷെൻറ അനുമതിയോടെ പ്രവർത്തിക്കുന്നത്.
അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി പീതാംബര പാർക്കിൽ മൾട്ടി ലെവൽ കാർ പാർക്കിങ് സംവിധാനം ഒരുക്കുന്നതിെൻറ ഭാഗമായാണ് ബങ്കുകൾ നീക്കം ചെയ്തത്. ഭൂമി അളന്ന് കൈമാറിയാൽ മാത്രമേ അമൃത് പദ്ധതിയിൽ മൾട്ടി ലെവൽ കാർപാർക്കിെൻറ നിർമാണ പ്രവൃത്തി തുടങ്ങുകയുള്ളൂ.
ഇതിെൻറ ഭാഗമായി അഞ്ച് ബങ്ക് ഉടമകൾക്കും ഒഴിയാൻ കോർപറേഷൻ നോട്ടിസ് നൽകിയിരുന്നു. ഇതിൽ മൂന്നുപേർ ഒഴിയാൻ തയാറായി. അവരുടെ ബങ്കുകളാണ് പൊളിച്ചുനീക്കിയത്. മറ്റു രണ്ട് ഉടമകൾ കോടതിയെ സമീപിച്ചിരിക്കുകയാണ്. ഇതു സംബന്ധിച്ച് കോർപറേഷന് നോട്ടീസ് കിട്ടിയിട്ടുണ്ടെന്ന് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ. ടി.ഒ. മോഹനൻ പറഞ്ഞു.
പാർക്കിനു സമീപത്തെ കെ.എസ്.ഇ.ബിയുടെ ട്രാൻസ്ഫോമറും മാറ്റി സ്ഥാപിക്കേണ്ടതുണ്ട്. ഇതിന് ഒമ്പതുലക്ഷം രൂപയുടെ എസ്റ്റിമേറ്റ് കെ.എസ്.ഇ.ബി അധികൃതർ തയാറാക്കിയിരുന്നു. ഇൗ തുക കെ.എസ്.ഇ.ബിക്ക് അടച്ചതായും അദ്ദേഹം പറഞ്ഞു.