Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightആറളം വനത്തിൽ...

ആറളം വനത്തിൽ ഉരുൾപൊട്ടി; ഫാമിനുള്ളിലെ പാലങ്ങൾ വെള്ളത്തിലായി

text_fields
bookmark_border
ആറളം വനത്തിൽ ഉരുൾപൊട്ടി; ഫാമിനുള്ളിലെ പാലങ്ങൾ വെള്ളത്തിലായി
cancel
camera_alt

ഉരുൾ പൊട്ടലിനെ തുടർന്ന് ആറളം ഫാം ബ്ലോക്ക്‌ 13 ലേക്ക് കക്കുവയിലെ പാലം വെള്ളത്തിലായപ്പോൾ

കേ​ള​കം: ആ​റ​ളം വ​ന​ത്തി​ൽ ഉ​രു​ൾ​പ്പൊ​ട്ടി​യ​തി​നെ തു​ട​ർ​ന്ന് ഫാ​മി​നു​ള്ളി​ലെ പാ​ല​ങ്ങ​ൾ വെ​ള്ള​ത്തി​ലാ​യി. ഉ​രു​ൾ പൊ​ട്ട​ലി​നെ തു​ട​ർ​ന്ന് ക​ക്കു​വ, ഇ​രി​ട്ടി പു​ഴ​ക​ളി​ലെ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു.

ഫാം ​ബ്ലോ​ക്ക്‌ 13 ലേ​ക്ക് ക​ക്കു​വ​യി​ലെ പാ​ലം വെ​ള്ള​ത്തി​ലാ​യ​തി​നെ തു​ട​ർ​ന്ന് മ​ണി​ക്കൂ​റു​ളോ​ളം യാ​ത്ര ത​ട​സ​പ്പെ​ട്ടു.

ഫാ​മി​നു​ള്ളി​ലെ തോ​ടു​ക​ൾ ക​ര​ക​വി​ഞ്ഞ​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ൾ ഭീ​തി​യി​ലാ​യി. ക​ക്കു​വ​യി​ലെ ക​ട​യും വെ​ള്ള​ത്തി​ലാ​യി. തി​ങ്ക​ളാ​ഴ്​​ച ഉ​ച്ച​മു​ത​ലു​ണ്ടാ​യ ക​ന​ത്ത മ​ഴ​യി​ലാ​ണ് വ​ന​ത്തി​ൽ ഉ​രു​ൾ പൊ​ട്ടി​യ​ത്. ചീ​ങ്ക​ണ്ണി​പ്പു​ഴ​യി​ലെ ജ​ല​വി​താ​ന​വും ഉ​യ​ർ​ന്നു. മ​ഴ തു​ട​രു​ന്ന​തി​നാ​ൽ പു​ഴ​യോ​ര​വാ​സി​ക​ൾ ജാ​ഗ്ര​ത​യി​ലാ​ണ്.

മലയോരത്ത് കനത്ത മഴ; താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി

ഇ​രി​ട്ടി: ക​ന​ത്ത മ​ഴ​യി​ൽ ഇ​രി​ട്ടി ഉ​ൾ​പ്പെ​ടെ മ​ല​യോ​ര​മേ​ഖ​ല​യി​ലെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റി. മ​ഴ ജ​ന​ജീ​വി​ത​ത്തെ സാ​ര​മാ​യി ബാ​ധി​ച്ചു. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്ക് 12 മ​ണി​യോ​ടെ തു​ട​ങ്ങി​യ മ​ഴ മ​ണി​ക്കൂ​റു​ക​ളോ​ളം നീ​ണ്ടു​നി​ന്നു. ഇ​ത് താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ള​ക്കെ​ട്ടി​ന് ഇ​ട​യാ​ക്കി. പ​യ​ഞ്ചേ​രി​യി​ൽ ഇ​രി​ട്ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫി​സ് പ​രി​സ​ര​വും ഓ​ഫി​സ് വ​രാ​ന്ത​യും വെ​ള്ള​ത്തി​ൽ മു​ങ്ങി. ഓ​ഫി​സ് ജീ​വ​ന​ക്കാ​രും മ​റ്റു​ള്ള​വ​രും ഏ​റെ ബു​ദ്ധി​മു​ട്ടി. പ​യ​ഞ്ചേ​രി​യി​ൽ റോ​ഡി​ലും വെ​ള്ളം ക​യ​റി. ബാ​വ​ലി, ബാ​രാ​പോ​ൾ പു​ഴ​ക​ളി​ലും വെ​ള്ളം ക്ര​മാ​തീ​ത​മാ​യി ഉ​യ​ർ​ന്നു. പു​ഴ​യോ​ര വാ​സി​ക​ൾ​ക്കും മ​ല​യോ​ര​ത്ത് മ​ണ്ണി​ടി​ച്ചി​ൽ സാ​ധ്യ​ത​യു​ള്ള മേ​ഖ​ല​യി​ലെ വീ​ട്ടു​കാ​ർ​ക്കും പൊ​ലീ​സും പ്രാ​ദേ​ശി​ക ഭ​ര​ണ​കൂ​ട​ങ്ങ​ളും ജാ​ഗ്ര​ത നി​ർ​ദേ​ശം ന​ൽ​കി.

ശ്രീകണ്​ഠപുരം: മലയോരത്ത് തുള്ളിമുറിയാതെ കനത്ത മഴ തുടരുന്നു. ഞായറാഴ്​ച രാവിലെയോടെ തുടങ്ങിയ മഴ തിങ്കളാഴ്​ച രാത്രി വൈകിയും തോർന്നിട്ടില്ല. ചന്ദനക്കാംപാറ, കാഞ്ഞിരക്കൊല്ലി, ആടാംപാറ, വഞ്ചിയം ഭാഗങ്ങളിൽ മഴ കനക്കുന്നത് ആശങ്കയുണ്ടാക്കിയിട്ടുണ്ട്. കർണാടക വനത്തിലുണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് പുഴകളാകെ കവിഞ്ഞിരിക്കുകയാണ്. ചന്ദനക്കാംപാറ ഒന്നാം പാലം വളവിൽ കനത്ത മണ്ണിടിച്ചിലിൽ മരങ്ങളും വൈദ്യുതി പോസ്​റ്റുകളും കമ്പിയും ഉൾപ്പെടെ പൊട്ടിവീണ് റോഡ് ഗതാഗതം തടസ്സപ്പെട്ടു. ആടാംപാറ പ്രദേശത്ത് വ്യാപക മണ്ണിടിച്ചിലും ഉണ്ടായിട്ടുണ്ട്. കാഞ്ഞിരക്കൊല്ലി ശശിപ്പാറ ടൂറിസ്​റ്റ് കേന്ദ്രത്തിലേക്ക് പോകുന്ന കാസ്​മി തോടി‍െൻറ കലുങ്കി‍െൻറ പാർശ്വഭിത്തിയുൾപ്പെടെ തകർന്നു.

ഉരുൾപൊട്ടൽ ഭീഷണി: കാഞ്ഞിരക്കൊല്ലിയിൽ സഞ്ചാരികൾക്ക് വിലക്ക്

ശ്രീ​ക​ണ്ഠ​പു​രം: ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് ഉ​രു​ൾ​പൊ​ട്ട​ൽ ഭീ​ഷ​ണി​യു​ള്ള​തി​നാ​ൽ കാ​ഞ്ഞി​ര​ക്കൊ​ല്ലി​യി​ൽ സ​ഞ്ചാ​രി​ക​ൾ​ക്ക് വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​യി ശ​ക്ത​മാ​യ മ​ഴ​യാ​ണ് കാ​ഞ്ഞി​ര​ക്കൊ​ല്ലി, ക​ർ​ണാ​ട​ക വ​ന​ത്തി​ൽ പെ​യ്യു​ന്ന​ത്.

മ​ഴ​യി​ൽ വ​ന​ത്തി​ലു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​നെ തു​ട​ർ​ന്ന് മ​ല​യോ​ര​ത്തെ പു​ഴ​ക​ൾ ക​വി​ഞ്ഞി​രു​ന്നു. പ​ല സ്ഥ​ല​ങ്ങ​ളി​ലും മ​ണ്ണി​ടി​ഞ്ഞു​വീ​ഴാ​നും സാ​ധ്യ​ത​യു​ണ്ട്. ഉ​രു​ൾ​പൊ​ട്ട​ൽ ഭീ​ഷ​ണി​യു​ള്ള​തി​നാ​ൽ ഇ​നി​യൊ​രു അ​റി​യി​പ്പു​ണ്ടാ​കു​ന്ന​തു​വ​രെ കാ​ഞ്ഞി​ര​ക്കൊ​ല്ലി​യി​ലെ വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളാ​യ അ​ള​കാ​പു​രി വെ​ള്ള​ച്ചാ​ട്ട​വും ശ​ശി​പ്പാ​റ​യും അ​ട​ച്ചി​ടു​ക​യാ​ണെ​ന്ന് ഫോ​റ​സ്​​റ്റ് റേ​ഞ്ച് ഓ​ഫി​സ​ർ പി. ​ര​തീ​ശ​ൻ അ​റി​യി​ച്ചു.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rainMudflowAaralam forest
News Summary - Mudflow in Aaralam forest
Next Story