Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കണ്ണൂർ വിജിലൻസിൽ കൂട്ട സ്ഥലംമാറ്റത്തിന് നീക്കം

text_fields
bookmark_border
കണ്ണൂർ വിജിലൻസിൽ കൂട്ട സ്ഥലംമാറ്റത്തിന് നീക്കം
cancel

ക​ണ്ണൂ​ർ: മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ വി​ജി​ല​ൻ​സ് ആ​ൻ​ഡ് ആ​ന്റി ക​റ​പ്ഷ​ൻ ബ്യൂ​റോ​യി​ൽ കൂ​ട്ട സ്ഥ​ലം​മാ​റ്റ​ത്തി​ന് നീ​ക്കം. ഭ​ര​ണ​മാ​റ്റ​ത്തി​നു ശേ​ഷം ആ​ദ്യ​മാ​യാ​ണ് വി​ജി​ല​ൻ​സി​ൽ ഇ​ത്ത​ര​മൊ​രു നീ​ക്കം തു​ട​ങ്ങി​യ​ത്. സം​സ്ഥാ​ന​ത്തു ത​ന്നെ മി​ക​ച്ച പ്ര​വ​ർ​ത്ത​നം ന​ട​ത്തി വ​ന്നി​രു​ന്ന ക​ണ്ണൂ​ർ വി​ജി​ല​ൻ​സി​ൽ അ​ഞ്ച് വ​ർ​ഷം പോ​ലും തി​ക​യാ​ത്ത​വ​രെ​യാ​ണ് പൊ​ലീ​സി​ന്റെ മ​റ്റ് വി​ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് മാ​റ്റാ​ൻ ശ്ര​മം ന​ട​ക്കു​ന്ന​ത്. അ​ഞ്ച് വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ​വ​രെ മാ​ത്ര​മേ സ്ഥ​ലം മാ​റ്റാ​ൻ പാ​ടു​ള്ളൂ​വെ​ന്നാ​ണ് ച​ട്ടം. എ​ന്നാ​ൽ, ഭ​ര​ണാ​നു​കൂ​ലി​ക​ളാ​യ പൊ​ലീ​സു​കാ​രെ വി​ജി​ല​ൻ​സി​ലും എ​ത്തി​ക്കു​ന്ന​തി​നു വേ​ണ്ടി​യാ​ണ് നി​ല​വി​ൽ തി​ര​ക്കി​ട്ട നീ​ക്കം തു​ട​ങ്ങി​യ​തെ​ന്ന ആ​ക്ഷേ​പ​വും ശ​ക്ത​മാ​യി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ കു​റേ നാ​ളു​ക​ളാ​യി നി​ര​വ​ധി അ​ഴി​മ​തി​ക​ൾ പു​റ​ത്തു കൊ​ണ്ടു​വ​ന്ന വി​ജി​ല​ൻ​സ് യൂ​നി​റ്റാ​ണ് ക​ണ്ണൂ​രി​ലേ​ത്. അ​ഴി​മ​തി​ക്കാ​രാ​യ ഉ​ദ്യോ​ഗ​സ്ഥ​രെ പൂ​ട്ടാ​നും സാ​ധി​ച്ചി​ട്ടു​ണ്ട്. ഒ​ടു​വി​ൽ യു.​ഡി.​എ​ഫ് ഭ​രി​ക്കു​ന്ന ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​നി​ലെ വ​ൻ ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി​യ​തും വി​ജി​ല​ൻ​സാ​ണ്. ഇ​ത് ഏ​റെ ച​ർ​ച്ച​യാ​വു​ക​യും ചെ​യ്തു. പി​ന്നാ​ലെ ഡി​വൈ.​എ​സ്.​പി ബാ​ബു പെ​രി​ങ്ങേ​ത്തി​നെ ധൃ​തി പി​ടി​ച്ച് സ്ഥ​ലം മാ​റ്റു​ക​യാ​ണു​ണ്ടാ​യ​ത്. കോ​ർ​പ​റേ​ഷ​ൻ ക്ര​മ​ക്കേ​ടി​ൽ പ​ല​ർ​ക്കും വ​ലി​യ പ​ങ്കു​ണ്ടെ​ന്ന​ത് പു​റ​ത്തു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ ബാ​ബു പെ​രി​ങ്ങേ​ത്തി​നെ തൃ​ശൂ​ർ പൊ​ലീ​സ് അ​ക്കാ​ദ​മി​യി​ലേ​ക്ക് സ്ഥ​ലം മാ​റ്റി​യ​ത്.

പ​ക​രം നി​യ​മി​ച്ച ഡി​വൈ.​എ​സ്.​പി ജേ​ക്ക​ബ് ഇ​തു​വ​രെ ചു​മ​ത​ല​യേ​റ്റി​ട്ടു​മി​ല്ല. ക​ണ്ണൂ​ർ വി​ജി​ല​ൻ​സി​ൽ 22 പൊ​ലീ​സു​കാ​രാ​ണു​ള്ള​ത്. ഇ​തി​ൽ നാ​മ​മാ​ത്ര​യാ​ളു​ക​ൾ മാ​ത്ര​മാ​ണ് അ​ഞ്ച് വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ. ഇ​വ​രെ സ്ഥ​ലം മാ​റ്റു​ന്ന​തി​നൊ​പ്പം ത​ന്നെ ര​ണ്ടും മൂ​ന്നും വ​ർ​ഷം മാ​ത്രം ജോ​ലി ചെ​യ്ത പൊ​ലീ​സു​കാ​രെ​യും മാ​റ്റാ​നാ​ണ് നീ​ക്കം ശ​ക്ത​മാ​യ​ത്.

ഇ​നി പു​തി​യ ഡി​വൈ.​എ​സ്.​പി ചു​മ​ത​ല​യേ​ൽ​ക്കു​ന്ന​തോ​ടെ വി​ജി​ല​ൻ​സി​ലെ നി​ല​വി​ലു​ള്ള പൊ​ലീ​സു​കാ​രു​ടെ സ്ഥ​ലം​മാ​റ്റ ഉ​ത്ത​ര​വി​റ​ക്കു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്. പ​ക​രം നി​യ​മി​ക്കേ​ണ്ട​വ​രു​ടെ പ​ട്ടി​ക​യും ത​യാ​റാ​യി​ട്ടു​ണ്ടെ​ന്നാ​ണ് സൂ​ച​ന. ഭ​ര​ണ മു​ന്ന​ണി അ​സോ​സി​യേ​ഷ​നി​ൽ പെ​ട്ട​വ​രാ​ണ് ഏ​റെ​യും പ​ക​രം നി​യ​മി​ക്ക​പ്പെ​ടു​ക.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Move Afoot for Mass Transfer in Kannur Vigilance Department
Next Story