Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിദ്യാർഥിനിയെ പീഡിപ്പിച്ചു; യുവാവ് പിടിയിൽ

text_fields
bookmark_border
വിദ്യാർഥിനിയെ പീഡിപ്പിച്ചു; യുവാവ് പിടിയിൽ
cancel
camera_alt

അ​ന​സ്

കണ്ണൂർ: പ്രണയം നടിച്ച് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ യുവാവ് പൊലീസ് കസ്റ്റഡിയിൽ. പള്ളിപ്രം സ്വദേശി അനസിനെയാണ് (23) കണ്ണൂർ ടൗൺ പൊലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ദിവസം സ്കൂളിൽ നടത്തിയ കൗൺസലിങ്ങിലാണ് പെൺകുട്ടി പീഡനവിവരം പുറത്തുപറഞ്ഞത്.

വിദ്യാർഥിനി എട്ടാംക്ലാസിൽ പഠിക്കുമ്പോൾ പ്രാവുവളർത്തലുമായി ബന്ധപ്പെട്ട പരിചയമാണ് യുവാവുമായി സൗഹൃദത്തിലേക്ക് നയിച്ചത്. അനസ് പല സ്ഥലങ്ങളിൽ കൂട്ടിക്കൊണ്ടുപോയി പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.

കഴിഞ്ഞ കുറച്ചു മാസങ്ങളായി പെൺകുട്ടി പഠനത്തിൽ ശ്രദ്ധിക്കാതെയും ആരോടും സംസാരിക്കാതെയും പെരുമാറുന്നത് ശ്രദ്ധയിൽപെട്ട അധ്യാപകർ കാര്യം തിരക്കിയിരുന്നു. പൊലീസ് യുവാവിനെ ചോദ്യം ചെയ്തുവരുകയാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - molesting girl-young man is under arrest
Next Story