കണ്ണൂർ ജയിലില്‍നിന്ന് മൊബൈൽ ഫോൺ പിടികൂടി
text_fieldsകണ്ണൂർ: സെന്‍ട്രല്‍ ജയിലില്‍നിന്ന് മൊബൈല്‍ ഫോണും പെൻ ഡ്രൈവും ഉൾപ്പെടെ വസ്തുക്കൾ പിടികൂടി. ചൊവ്വാഴ്ച രാത്രി ജയിൽ സൂപ്രണ്ടിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് അഞ്ചാം ബ്ലോക്കിൽനിന്ന് മൂന്ന് മൊബൈൽ ഫോൺ, ഇയർ ബഡ്സ്, ഓയിൽകുപ്പി, രണ്ട് മൊബൈൽ ഫോൺ ചാർജർ കേബിൾ എന്നിവ പിടികൂടിയത്.
തടവുകാരായ വിജയശങ്കർ, ജസീർ അലി, മുഹമ്മദ് ഹാഫിസ്, എന്നിവരിൽനിന്നാണ് മൊബൈൽ ഫോണും പെൻഡ്രൈവും ഉൾപ്പെടെ വസ്തുക്കൾ പിടിച്ചെടുത്തത്. ഒരുമാസം മുമ്പ് ജയിലിൽ തുടർച്ചയായ ദിവസങ്ങളിൽ നടന്ന പരിശോധനയിലും മൊബൈൽ ഫോണുകൾ കണ്ടെത്തിയിരുന്നു. ജോയൻറ് സൂപ്രണ്ട് അൻജൂൻ അരവിന്ദിന്റെ പരാതിയിൽ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു.

