Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകെ.എസ്.ഇ.ബി പ്രവർത്തന...

കെ.എസ്.ഇ.ബി പ്രവർത്തന ലാഭത്തിലെന്ന് മന്ത്രി ​കൃ​ഷ്ണ​ൻ​കു​ട്ടി

text_fields
bookmark_border
k krishnankutty
cancel
Listen to this Article

പ​യ്യ​ന്നൂ​ർ: 2021-22 വ​ര്‍ഷം 1466 കോ​ടി രൂ​പ​യു​ടെ പ്ര​വ​ര്‍ത്ത​ന ലാ​ഭ​മു​ണ്ടാ​ക്കാ​ന്‍ കെ.​എ​സ്.​ഇ.​ബി​ക്ക് സാ​ധി​ച്ച​താ​യി മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി. സ​ര്‍വ​കാ​ല റെ​ക്കോ​ഡാ​ണി​ത്.

ജ​ല​വൈ​ദ്യു​തി പ​ദ്ധ​തി​ക​ളി​ല്‍നി​ന്നും 35.5 മെ​ഗാ​വാ​ട്ടും സൗ​രോ​ര്‍ജ പ​ദ്ധ​തി​ക​ളി​ല്‍ നി​ന്നും 117.5 മെ​ഗാ​വാ​ട്ടും വൈ​ദ്യു​തി ഉ​ല്പാ​ദി​പ്പി​ക്കാ​ന്‍ ക​ഴി​ഞ്ഞു. വ​രും വ​ര്‍ഷ​ങ്ങ​ളി​ലും ഇ​ത് തു​ട​രാ​ന്‍ ക​ഴി​യ​ണ​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

പ​രി​യാ​രം 110 കെ.​വി സ​ബ്‌​സ്റ്റേ​ഷ​ന്‍ നി​ര്‍മാ​ണോ​ദ്ഘാ​ട​നം ഓ​ണ്‍ലൈ​നാ​യി നി​ര്‍വ​ഹി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

പ​രി​യാ​ര​ത്ത് നി​ല​വി​ലു​ള്ള 33 കെ.​വി സ​ബ്സ്റ്റേ​ഷ​ന്റെ ശേ​ഷി 110 കെ.​വി​യാ​യി ഉ​യ​ര്‍ത്തു​ന്ന​തി​ന് 9.8 കോ​ടി രൂ​പ​ക്കു​ള്ള ഭ​ര​ണാ​നു​മ​തി വൈ​ദ്യു​തി ബോ​ര്‍ഡ് ന​ല്‍കി. ഇ​തി​ന്റെ ഒ​ന്നാം​ഘ​ട്ടം ന​ട​പ്പു​സാ​മ്പ​ത്തി​ക വ​ര്‍ഷ​ത്തി​ല്‍ പൂ​ര്‍ത്തി​യാ​ക്കും.

12.5 മെ​ഗാ​വാ​ട്ട് ശേ​ഷി​യു​ള്ള ട്രാ​ന്‍സ്‌​ഫോ​ര്‍മ​റും അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ളും 110 കെ.​വി ഡ​ബി​ള്‍ സ​ര്‍ക്യൂ​ട്ട് ലൈ​നു​മാ​ണ് ഒ​ന്നാം​ഘ​ട്ട​ത്തി​ല്‍ പൂ​ര്‍ത്തി​യാ​ക്കു​ക. പ​രി​യാ​രം, ക​ട​ന്ന​പ്പ​ള്ളി, ഏ​ഴോം, ചെ​റു​താ​ഴം, കു​ഞ്ഞി​മം​ഗ​ലം പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ പ​ദ്ധ​തി​യു​ടെ പ്ര​യോ​ജ​നം ല​ഭി​ക്കും.

എം.​വി​ജി​ന്‍ എം.​എ​ല്‍.​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ട​ന്ന​പ്പ​ള്ളി - പാ​ണ​പ്പു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് ടി. ​സു​ല​ജ ശി​ലാ​ഫ​ല​കം അ​നാ​ച്ഛാ​ദ​നം ചെ​യ്തു. ത​ളി​പ്പ​റ​മ്പ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് സി.​എം. കൃ​ഷ്ണ​ന്‍, ജി​ല്ല പ​ഞ്ചാ​യ​ത്തം​ഗം ടി. ​ത​മ്പാ​ൻ, ചെ​റു​താ​ഴം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് എം. ​ശ്രീ​ധ​ര​ന്‍, പ​ഞ്ചാ​യ​ത്തം​ഗം വി.​എ. കോ​മ​ള​വ​ല്ലി, ട്രാ​ന്‍സ്മി​ഷ​ന്‍ (നോ​ര്‍ത്ത്) ചീ​ഫ് എ​ൻ​ജി​നീ​യ​ര്‍ ജെ. ​സു​നി​ല്‍ ജോ​യ്, കെ.​എ​സ്.​ഇ.​ബി.​എ​ല്‍ ട്രാ​ന്‍സ്മി​ഷ​ന്‍ ആ​ൻ​ഡ് സി​സ്റ്റം ഓ​പ​റേ​ഷ​ന്‍ ഡ​യ​റ​ക്ട​ര്‍ രാ​ജ​ന്‍ ജോ​സ​ഫ്, കെ.​എ​സ്.​ഇ.​ബി.​എ​ല്‍ സ്വ​ത​ന്ത്ര ഡ​യ​റ​ക്ട​ര്‍ വി. ​മു​രു​ക​ദാ​സ്, ക​ണ്ണൂ​ര്‍ ട്രാ​ന്‍സ്മി​ഷ​ന്‍ സ​ര്‍ക്കി​ള്‍ ഡെ​പ്യൂ​ട്ടി ചീ​ഫ് എ​ൻ​ജി​നീ​യ​ർ വി.​വി. രാ​ജീ​വ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KSEB
News Summary - Minister Krishnan Kutty said that KSEB is in operating profit
Next Story