Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഈ ​ന​ട​പ്പാ​ത​യി​ൽ...

ഈ ​ന​ട​പ്പാ​ത​യി​ൽ ഇ​നി ഉ​ല്ലാ​സ​മാ​കാം; ബ്യൂട്ടിഫുളായി എം.ജി റോഡ് നടപ്പാത

text_fields
bookmark_border
ഈ ​ന​ട​പ്പാ​ത​യി​ൽ ഇ​നി ഉ​ല്ലാ​സ​മാ​കാം; ബ്യൂട്ടിഫുളായി എം.ജി റോഡ് നടപ്പാത
cancel

തലശ്ശേരി: നഗരത്തിന് പുതുമോടിയായി എം.ജി റോഡ്. യാത്രക്കിടയിൽ അൽപം വിശ്രമം വേണമെന്ന് തോന്നുമ്പോൾ വന്നോളൂ, ഇവിടെ നടപ്പാതയിലെ മരച്ചുവട്ടിലിരുന്ന് കാറ്റ് കൊള്ളാം, പരിചയക്കാരെ അടുത്ത് കാണുമ്പോൾ പഴയ ഓർമകൾ പങ്കിടാം, സൗഹൃദം പുതുക്കാം.... അങ്ങനെ കളർഫുൾ കാഴ്ചയായി മാറുകയാണ് ഇവിടം. എം.ജി റോഡ് നവീകരിച്ചതിന് പിന്നാലെ സൗന്ദര്യവത്കരിച്ച നടപ്പാതയും തിങ്കളാഴ്ച മുതൽ യാത്രക്കാർക്കായി പ്രവർത്തന സജ്ജമാവുകയാണ്.

നഗരസഭ ഓഫിസ് മുതൽ പഴയ ബസ് സ്റ്റാൻഡ് ട്രാഫിക് കവലവരെ റോഡും നടപ്പാതയും നേരത്തെ നവീകരിച്ചു. 1.75 കോടി രൂപ ഉപയോഗിച്ച് നഗരസഭ ഓഫിസ് മുതൽ ജനറൽ ആശുപത്രി വരെ റോഡിന് ഇരുവശവും അഴുക്കുചാൽ ആഴം കൂട്ടി കോൺക്രീറ്റ് ചെയ്ത് സ്ലാബിട്ടു. രണ്ടാംഘട്ടത്തിൽ തുറമുഖ വകുപ്പിന്റെ 2.5 കോടി രൂപ ഉപയോഗിച്ച് റോഡ് കോൺക്രീറ്റ് ചെയ്തു. നഗരസഭ വാർഷിക പദ്ധതിയിൽ 90 ലക്ഷം രൂപക്ക് നടപ്പാത ഉൾപ്പെടെ സൗന്ദര്യവത്കരിച്ചു.

കണ്ണൂർ ഭാഗത്തേക്ക് പോകുന്ന വഴിയിലുള്ള ബസ് കാത്തിരിപ്പ് കേന്ദ്രം നവീകരണ പ്രവൃത്തി തുടങ്ങി. എം.ജി റോഡിന്റെ വശങ്ങളിൽ ചെടിച്ചട്ടികളിൽ പൂച്ചെടികൾ പിടിപ്പിച്ചു. നടപ്പാതയിൽ ടൈൽ പാകി. ബി.ഇ.എം.പി സ്‌കൂളിന് മുന്നിൽ നടപ്പാതയിൽ കരിങ്കല്ല് കൊണ്ടുള്ള ഇരിപ്പിടം ഒരുക്കി. തണൽമരങ്ങൾക്ക് ചുറ്റും ഭിത്തികെട്ടി ഇരിപ്പിടമാക്കി. അലങ്കാരവിളക്കുകൾ സ്ഥാപിച്ചു. നടപ്പാതയിൽ നഗരസഭയും വ്യാപാരികളും ചേർന്ന് വേസ്റ്റ് ബിൻ സ്ഥാപിച്ചു.

ചുമതല വ്യാപാരികളെ ഏൽപിക്കും. ബി.ഇ.എം.പി സ്കൂൾ മതിലിൽ വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ ചിത്രങ്ങൾ വരച്ചു മോടിയാക്കി. തലശ്ശേരിയുടെ സവിശേഷ പാരമ്പര്യങ്ങളായ സർക്കസ്, കേക്ക്, ക്രിക്കറ്റ് വിശേഷങ്ങളാണ് ചിത്രങ്ങളായി പകർത്തിയിട്ടുള്ളത്. സർക്കസ് കലയുടെ പിതാവ് കീലേരി കുഞ്ഞിക്കണ്ണൻ, ഇന്ദുലേഖ രചിച്ച ഒ. ചന്തുമേനോൻ, കേരളത്തിൽ ആദ്യമായി കേക്ക് നിർമിച്ച മമ്പള്ളി ബാപ്പു, എഡ്വേർഡ് ബ്രണ്ണൻ, ഡോ. ഹെർമൻ ഗുണ്ടർട്ട് തുടങ്ങിയ ചരിത്രകാരന്മാരുടെയും ചിത്രങ്ങളാണ് വരച്ചത്.

തിങ്കളാഴ്ച വൈകീട്ട് ഏഴിന് സ്പീക്കർ എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്യും. എം.ജി റോഡിൽ കെ.എസ്.ഇ.ബി ഓഫിസ് പരിസരത്തെ ബാഒാബാബ് മരത്തെ പൈതൃക മരമായി പ്രഖ്യാപിക്കും . ഏഷ്യയിലെ തന്നെ അപൂർവ മരമാണിത്. ഉദ്ഘാടനശേഷം തെരുവിന്റെ വിവിധ ഭാഗങ്ങളിൽ ഗസൽ, മ്യൂസിക് ബാൻഡ്, വയലിൻ ഫ്യൂഷൻ തുടങ്ങിയ കലാപരിപാടികൾ അരങ്ങേറും.

തെ​രു​വ് ക​ച്ച​വ​ട​ക്കാ​രെ ഒ​ഴി​പ്പി​ച്ചു

ന​ട​പ്പാ​ത സൗ​ന്ദ​ര്യ​വ​ത് ക​ര​ണ​ത്തോ​ടെ എം.​ജി റോ​ഡി​ലെ തെ​രു​വോ​ര ക​ച്ച​വ​ട​ക്കാ​രെ ഒ​ഴി​പ്പി​ച്ചു. ബി.​ഇ.​എം.​പി സ്‌​കൂ​ളി​ന് മു​ന്നി​ലും പ​ഴ​യ പെ​ട്രോ​ൾ പ​മ്പി​ന് മു​ന്നി​ലെ​യും തെ​രു​വോ​ര ക​ച്ച​വ​ട​ക്കാ​രെ​യാ​ണ് ന​ഗ​ര​സ​ഭ ഒ​ഴി​പ്പി​ച്ച​ത്. ക​ച്ച​വ​ട​ക്കാ​രെ ജൂ​ബി​ലി ഷോ​പ്പി​ങ് കോം​പ്ല​ക്സ‌് പ​രി​സ​ര​ത്തേ​ക്ക് മാ​റ്റി. ന​ട​പ്പാ​ത​യി​ൽ പ​ഴം, പ​ച്ച​ക്ക​റി, ക​ട​ല, ടാ​ർ​പോ​ളി​ൻ ഷീ​റ്റ്, പു​സ്ത​കം, ലോ​ട്ട​റി എ​ന്നി​വ വി​ൽ​പ​ന ന​ട​ത്തി​യ​വ​രെ​യാ​ണ് ഒ​ഴി​പ്പി​ച്ച​ത്. ന​വീ​ക​രി​ച്ച ന​ട​പ്പാ​ത​യി​ൽ പാ​ർ​ക്കി​ങ് അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ന​ഗ​ര​സ​ഭാ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ജൂ​ബി​ലി ഷോ​പ്പി​ങ് കോം​പ്ല​ക്സ് പ​രി​സ​ര​ത്ത് ക്ര​മീ​ക​ര​ണ​മി​ല്ലാ​തെ ക​ച്ച​വ​ട​ക്കാ​രെ മാ​റ്റി​യ​ത് ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് ഇ​ട​യാ​ക്കു​മെ​ന്ന ആ​ക്ഷേ​പ​മു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsKannur NewswalkwaysLatest News
News Summary - MG Road pavement is beautiful
Next Story