മാധ്യമങ്ങൾക്ക് കൂച്ചുവിലങ്ങിടുന്ന നടപടി അപലപനീയം -കെ.ടി. ബാബുരാജ്
text_fieldsഫോറം ഫോർ മീഡിയ ഫ്രീഡത്തിന്റെ ആഭിമുഖ്യത്തിൽ മീഡിയവൺ ചാനലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കണ്ണൂരിൽ നടന്ന ബഹുജന കൂട്ടായ്മ
കണ്ണൂർ: മാധ്യമ സ്വാതന്ത്ര്യത്തിനുനേരെയുള്ള ഭരണകൂട വിലക്കുകൾ ആധുനിക സംസ്കൃതിക്ക് ചേർന്നതല്ലെന്നും പ്രാകൃതമായ ഇത്തരം നീക്കങ്ങൾ ശക്തമായി ചെറുത്തു തോൽപിക്കേണ്ടതാണെന്നും എഴുത്തുകാരൻ കെ.ടി. ബാബുരാജ്.
ഫോറം ഫോർ മീഡിയ ഫ്രീഡത്തിന്റെ ആഭിമുഖ്യത്തിൽ, മീഡിയവൺ ചാനലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കണ്ണൂരിൽ നടന്ന ബഹുജന കൂട്ടായ്മയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൺവീനർ കളത്തിൽ ബഷീർ അധ്യക്ഷത വഹിച്ചു. സി.കെ.എ. ജബ്ബാർ, കെ.വി. ജയരാജൻ, ടി.പി. ഇല്യാസ് എന്നിവർ സംസാരിച്ചു. ഐക്യദാർഢ്യ റാലിക്ക് കെ. മുഹമ്മദ് ഹനീഫ, ഇ. അബ്ദുസ്സലാം, സി.എൻ.കെ. നാസർ, സൽമാനുൽ ഫാരിസി തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

