എം.ഡി.എം.എ: രണ്ട് യുവാക്കൾ പിടിയിൽ
text_fieldsതളിപ്പറമ്പ്: 1.397 കിലോ കഞ്ചാവും 2.87 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പിടിയിൽ. പരിയാരം അമ്മാനപ്പാറ കുണ്ടപ്പാറയിലെ സജേഷ് മാത്യു (28), പരിയാരം സെന്റ് മേരീസ് നഗറിലെ വിപിൻ ബാബു (27) എന്നിവരെയാണ് തളിപ്പറമ്പ് എസ്.ഐ ദിനേശൻ കൊതേരിയും കണ്ണൂർ റൂറൽ ജില്ല പൊലീസ് മേധാവി അനുജ് പലിവാളിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമും ചേർന്ന് പിടികൂടിയത്.
തിങ്കളാഴ്ച രാത്രി 10.50ന് തളിപ്പറമ്പ് എസ്.ഐ ദിനേശൻ കൊതേരിയുടെ നേതൃത്വത്തിൽ ദേശീയപാതയിൽ ലൂർദ് ആശുപത്രിക്ക് സമീപം വാഹന പരിശോധനക്കിടയിലാണ് ഇവർ പിടിയിലായത്. പ്രതികൾ പരിയാരം, തളിപ്പറമ്പ് പ്രദേശങ്ങളിലെ പ്രധാന കഞ്ചാവ്, എം.ഡി.എം.എ വിൽപനക്കാരാണെന്ന് പൊലീസ് പറഞ്ഞു. എ.എസ്.ഐ ഷിജോ അഗസ്റ്റിൻ, സീനിയർ സി.പി.ഒ റോജിത്ത് വർഗീസ്, സി.പി.ഒ ഡ്രൈവർ നവാസ് എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.

