Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എം.ഡി.എം.എ; രണ്ടുപേർ പിടിയിൽ
text_fieldsbookmark_border
സി.എച്ച്. ആരിഫ്, അപർണ
Listen to this Article
കണ്ണൂർ: താവക്കരയിലെ ഹോട്ടലിൽ എം.ഡി.എം.എയുമായി യുവതിയും യുവാവും പൊലീസ് പിടിയിൽ. തയ്യിൽ മറക്കരകണ്ടി സ്വദേശികളായ സി.എച്ച്. ആരിഫ് (41), അപർണ (25) എന്നിവരാണ് പിടിയിലായത്.
ഇവരിൽനിന്ന് 2.94 ഗ്രാം എം.ഡി.എം.എ കണ്ടെത്തി. രണ്ടുപേർ ലഹരിവസ്തുവുമായി ഹോട്ടലിൽ ഉണ്ടെന്നുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ ടൗൺ പൊലീസ് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.
കണ്ണൂർ ടൗൺ ഇൻസ്പെക്ടർ വിനു മോഹന്റെ നിർദേശ പ്രകാരം എസ്.ഐ വി.വി. ദീപ്തിയുടെ നേതൃത്വത്തിൽ എസ്.ഐ വിനീത്, എസ്.സി.പി.ഒമാരായ സുമേഷ്, സമീർ, സി.പി.ഒമാരായ സൗമ്യ, വിനിൽമോൻ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

