Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightMayyilchevron_rightവീട്ടിൽനിന്ന്​ ഒമ്പതു...

വീട്ടിൽനിന്ന്​ ഒമ്പതു പവൻ കവർന്നു

text_fields
bookmark_border
വീട്ടിൽനിന്ന്​ ഒമ്പതു പവൻ കവർന്നു
cancel

മ​യ്യി​ൽ: മ​യ്യി​ൽ ഒ​റ​പ്പൊ​ടി​യി​ലെ വീ​ട്ടി​ൽ ക​വ​ർ​ച്ച. വീ​ട്ട​മ്മ​യു​ടെ ഒ​മ്പ​ത് പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്നു. ക​യ​ര​ളം നോ​ർ​ത്ത് എ​ൽ.​പി സ്​​കൂ​ളി​നു സ​മീ​പം ഖ​ദീ​ജാ​സി​ലെ കെ.​പി. സ​ഹീ​ദ​യു​ടെ ആ​ഭ​ര​ണ​ങ്ങ​ളാ​ണ് ക​വ​ർ​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി 10.30ഓ​ടെ വീ​ട്ടി​ൽ വൈ​ദ്യു​തി നി​ല​ച്ച​പ്പോ​ൾ എ​മ​ർ​ജ​ൻ​സി എ​ടു​ക്കാ​ൻ പോ​കു​ന്ന സ​മ​യ​ത്ത് പി​റ​കെ വ​ന്ന മോ​ഷ്‍ടാ​വ് സ​ഹീ​ദ​യു​ടെ ക​ഴു​ത്തി​ൽ കി​ട​ന്ന ര​ണ്ട​ര പ​വ​െൻറ മാ​ല ക​വ​രു​ക​യാ​യി​രു​ന്നു. ബ​ഹ​ളം കേ​ട്ട് മു​ക​ളി​ലെ നി​ല​യി​ലു​ണ്ടാ​യ മ​ക​ൾ താ​ഴെ വ​രു​മ്പോ​ഴേ​ക്കും അ​ടു​ക്ക​ള​യി​ലെ ഗ്രി​ൽ​സ് വാ​തി​ൽ തു​റ​ന്ന് മോ​ഷ്‍ടാ​വ് ര​ക്ഷ​പ്പെ​ട്ടു.

തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വീ​ടി​െൻറ മു​ക​ൾ നി​ല​യി​ലെ മു​റി​യി​ലെ അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ച വ​ള, ബ്രേ​സ്​​ല​റ്റ് ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​ഭ​ര​ങ്ങ​ളും ക​വ​ർ​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്. മ​യ്യി​ല്‍ പൊ​ലീ​സ് സം​ഘ​വും വി​ര​ല​ട​യാ​ള വി​ദ​ഗ്​​ധ​രും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:robberygold
Next Story