മയ്യിൽ: കുറ്റ്യാട്ടൂർ പഞ്ചായത്തിലെ മാണിയൂർ വേശാലയിലെ ബസ് കാത്തിരിപ്പുകേന്ദ്രവും സമീപത്തെ കൊടിമരവും തകർത്തു.
ഇന്ദിര ഗാന്ധി നഗറിന് സമീപം കോൺഗ്രസുകാർ നിർമിച്ച ബസ് കാത്തിരിപ്പുകേന്ദ്രവും കൊടിമരവുമാണ് തകർത്തത്.
കഴിഞ്ഞദിവസം രാത്രിയിൽ മൂന്ന് ബൈക്കുകളിലായി വന്ന സംഘമാണ് തകർത്തതെന്നും ശബ്ദം കേട്ട് വീടിനു പുറത്തേക്ക് വന്ന സമീപവാസികളെ ഭീഷണിപ്പെടുത്തിയതായും മയ്യിൽ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
രണ്ടുദിവസം മുമ്പ് വേശാലയിലെ മറ്റൊരു ബസ് കാത്തിരിപ്പുകേന്ദ്രവും തകർത്തിരുന്നു.