Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightMayyilchevron_rightനാടൊരുമിക്കുന്നു;...

നാടൊരുമിക്കുന്നു; ഇവിടെ കളിക്കളം നിർമിക്കുന്നതിനായി...

text_fields
bookmark_border
football training
cancel
camera_alt

മ​യ്യി​ൽ സ​ഫ്‌​ദ​ർ ഹാ​ഷ്‌​മി സ്‌​മാ​ര​ക ഗ്ര​ന്ഥാ​ല​യ​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്നു​വ​രു​ന്ന ഫു​ട്ബാ​ൾ പ​രി​ശീ​ല​ന ക്യാ​മ്പി​ൽനി​ന്ന്

മ​യ്യി​ൽ: ക​ളി​ക്ക​ള​ങ്ങ​ളി​ല്ലാ​താ​കു​ന്നു എ​ന്ന്‌ വി​ല​പി​ക്കു​ക​യ​ല്ല, സ്വ​പ്‌​ന​ങ്ങ​ളി​ലേ​ക്ക്‌ അ​വി​ശ്വ​സ​നീ​യ​മാ​യ രീ​തി​യി​ൽ ഒ​രു നാ​ടി​നെ കൈ​പി​ടി​ച്ച്‌ ന​ട​ത്തു​ക​യാ​ണ്‌ മ​യ്യി​ൽ സ​ഫ്‌​ദ​ർ ഹാ​ഷ്‌​മി സ്‌​മാ​ര​ക ഗ്ര​ന്ഥാ​ല​യം. കാ​ല​ങ്ങ​ളാ​യി ക​ളി​ക്കാ​ൻ ഉ​പ​യോ​ഗി​ച്ചി​രു​ന്ന മൈ​താ​ന​ങ്ങ​ളെ​ല്ലാം കെ​ട്ടി​ട​ങ്ങ​ളും മ​തി​ലു​ക​ളും ഉ​യ​ർ​ന്ന്‌ ഇ​ല്ലാ​താ​യ​തോ​ടെ​യാ​ണ്‌ സ്വ​ന്ത​മാ​യി ക​ളി​യി​ട​മെ​ന്ന ചി​ന്ത​യി​ലേ​ക്ക്‌ നാ​ടു​ണ​രു​ന്ന​ത്‌. നാ​ട്ടി​ൻ​പു​റ​മാ​ണെ​ങ്കി​ലും സെ​ന്റി​ന്‌ ല​ക്ഷ​ങ്ങ​ൾ വേ​ണം. ഭൂ​മി ക​ണ്ടെ​ത്തി​യാ​ലും സ്റ്റേ​ഡി​യ​മാ​യി ഒ​രു​ക്കി​യെ​ടു​ക്കാ​ൻ പി​ന്നെ​യും വേ​ണം ല​ക്ഷ​ങ്ങ​ൾ. ല​ക്ഷ​ങ്ങ​ളു​ടെ അ​ക്ക​പ്പെ​രു​ക്ക​ങ്ങ​ളി​ൽ ഭ​യ​ന്നു നി​ൽ​ക്കാ​തെ ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ത​ല​മു​റ​ക​ൾ​ക്കാ​യി ക​ളി​യി​ടം ഒ​രു​ക്കു​ക​യാ​ണ്‌ മ​യ്യി​ൽ താ​യം​പൊ​യി​ൽ സ​ഫ്‌​ദ​ർ ഹാ​ഷ്‌​മി ഗ്ര​ന്ഥാ​ല​യം പ്ര​വ​ർ​ത്ത​ക​ർ.

പു​സ്ത​ക​ങ്ങ​ളി​ൽനി​ന്ന് പ​ര​ന്നൊ​ഴു​കു​ന്ന വെ​ളി​ച്ചം നാ​ടി​ന്റെ ച​രി​ത്രം തി​രു​ത്തി​ക്കു​റി​ക്കു​ക​യാ​ണ്‌. ക​ളി​ക്ക​ള​ങ്ങ​ളോ​ട് ല​ഹ​രി​യു​ള്ള ത​ല​മു​റ​യെ നി​ർ​മി​ക്കാ​ൻ നാ​ടും അ​വി​ടത്തെ മു​ഴു​വ​ൻ മ​നു​ഷ്യ​രും ഒ​പ്പം ചേ​രാ​ൻ ഒ​രു​ങ്ങു​ക​യാ​ണ്. ആ​ദ്യ​ഘ​ട്ട​മാ​യി 60 ല​ക്ഷ​ത്തോ​ളം രൂ​പ ചെ​ല​വ​ഴി​ച്ച് ലൈ​ബ്ര​റി​ക്ക് നൂ​റു മീ​റ്റ​ർ മാ​ത്രം അ​ക​ലെ താ​യം​പൊ​യി​ൽ എ.​എ​ൽ.​പി സ്കൂ​ളി​നോ​ട് ചേ​ർ​ന്ന് 27 സെ​ന്റ്‌ വി​ല​ക്ക് വാ​ങ്ങി​യാ​ണ് മൈ​താ​നം ഒ​രു​ക്കു​ന്ന​ത്‌. മൈ​താ​നം നി​ർ​മി​ക്കാ​ൻ സ​ർ​ക്കാ​ർ ഉ​ൾ​പ്പെ​ടെ​ സം​വി​ധാ​ന​ങ്ങ​ളെ ഇ​തി​നാ​യി സ​മീ​പി​ച്ചെ​ങ്കി​ലും ഉ​യ​ർ​ന്ന വി​ല​ക്ക് ഭൂ​മി വി​ല​ക്ക് വാ​ങ്ങു​ന്ന​തി​ന്‌ ത​ട​സ്സ​ങ്ങ​ൾ പ​ല​താ​യി​രു​ന്നു. ഇ​തോ​ടെ​യാ​ണ് ജ​ന​കീ​യ പ​ങ്കാ​ളി​ത്തം എ​ന്ന ആ​ശ​യം ഉ​രു​ത്തി​രി​ഞ്ഞ​ത്‌.

ലൈ​ബ്ര​റി പ്ര​വ​ർ​ത്ത​ക​രി​ൽനി​ന്ന് വാ​യ്പ സ​മാ​ഹ​രി​ച്ച്‌ ഭൂ​വി​ല​യു​ടെ ഒ​രു പ​ങ്ക് കൈ​മാ​റി. നാ​ലു​മാ​സ​ത്തി​ന​കം മു​ഴു​വ​ൻ തു​ക​യും കൈ​മാ​റു​ന്ന​തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ വേ​ഗ​ത്തി​ൽ ന​ട​ക്കു​ന്നു. പ്ര​ദേ​ശ​ത്തെ മു​ഴു​വ​ൻ കു​ടും​ബ​ങ്ങ​ളെ​യും വ്യ​ക്തി​ക​ളെ​യും പ​ങ്കാ​ളി​ക​ളാ​ക്കി​യു​ള്ള 26 മാ​സം നീ​ളു​ന്ന ജ​ന​കീ​യ സ​മ്മാ​ന പ​ദ്ധ​തി​ക്ക് മേ​യ് 15ന് ​തു​ട​ക്ക​മാ​വും. വി​വി​ധ ച​ല​ഞ്ചു​ക​ൾ, സ്നേ​ഹ​സ​ദ്യ, ബോ​ണ്ടു​ക​ൾ, സം​ഭാ​വ​ന എ​ന്നി​വ​യി​ലൂ​ടെ​യാ​ണ് വ​രും മാ​സ​ങ്ങ​ളി​ൽ ആ​വ​ശ്യ​മാ​യ മു​ഴു​വ​ൻ തു​ക​യും സ​മാ​ഹ​രി​ക്കു​ക. ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളു​ടെ​യും സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ പോ​ലു​ള്ള ഏ​ജ​ൻ​സി​ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ക​ളി​യി​ട​ത്തെ സ്റ്റേ​ഡി​യ​മാ​യി വി​ക​സി​പ്പി​ക്കു​ക.

ക​ളി​ക്ക​ളം എ​ന്ന​തി​ന​പ്പു​റം നാ​ടി​ന്റെ പൊ​തു ഇ​ട​മാ​യാ​ണ് ഇ​ത് പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ക. ഫു​ട്ബാ​ൾ, വോ​ളി​ബാ​ൾ, ഷ​ട്ടി​ൽ ബാ​ഡ്മി​ന്‍റ​ൺ, പൊ​തു പ​രി​പാ​ടി​ക​ൾ തു​ട​ങ്ങി​യ​വ​ക്ക് പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​വു​ന്ന വി​ധം മ​ൾ​ട്ടി​പ​ർ​പ്പ​സ് സ്റ്റേ​ഡി​യ​മാ​യാ​വും ഭാ​വി വി​ക​സ​നം. ക​ളി​ക്ക​ളം നി​ർ​മി​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി ലൈ​ബ്ര​റി നേ​തൃ​ത്വ​ത്തി​ൽ കു​ട്ടി​ക​ൾ​ക്കു​ള്ള ഫു​ട്ബാ​ൾ കോ​ച്ചി​ങ് ക്യാ​മ്പും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ക​ളി​ക്ക​ളം നി​ർ​മാ​ണ​ത്തി​ന്റെ ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​ന​വും ജ​ന​കീ​യ സം​ഘാ​ട​ക സ​മി​തി രൂ​പ​വ​ത്ക​ര​ണ​വും മേ​യ്‌ മാ​സം ന​ട​ക്കും. കെ.​സി. ശ്രീ​നി​വാ​സ​ൻ പ്ര​സി​ഡ​ന്റും എം. ​ഷൈ​ജു സെ​ക്ര​ട്ട​റി​യു​മാ​യ ഭ​ര​ണ​സ​മി​തി​യാ​ണ്‌ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്‌ നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്‌.‘​ച​രി​ത്ര ദൗ​ത്യ​മാ​ണി​തെ​ന്നും സാ​മൂ​ഹി​ക നി​ർ​മി​തി​യി​ൽ ലൈ​ബ്ര​റി​ക​ൾ​ക്ക്‌ എ​ങ്ങ​നെ​യൊ​ക്ക ഇ​ട​പെ​ടാ​ൻ ക​ഴി​യും എ​ന്ന​തി​ന്റെ സു​ന്ദ​ര​മാ​യ ഉ​ദാ​ഹ​ര​ണ​മാ​ണി​തെ​ന്നും ലൈ​ബ്ര​റി കൗ​ൺ​സി​ൽ ജി​ല്ല സെ​ക്ര​ട്ട​റി പി.​കെ. വി​ജ​യ​ൻ പ​റ​ഞ്ഞു.

കു​ട്ടി​ക​ൾ​ക്കാ​യി അ​വ​ധി​ക്കാ​ല വാ​യ​ന ച​ല​ഞ്ചും വ​നി​ത​ക​ൾ​ക്കാ​യി വ​ർ​ഷം മു​ഴു​വ​ൻ നീ​ളു​ന്ന പെ​ൺ​വാ​യ​ന ച​ല​ഞ്ചും ഉ​ൾ​പ്പെ​ടെ​യു​ള്ള അ​നേ​കം നൂ​ത​നാ​ശ​യ​ങ്ങ​ൾ ന​ട​പ്പാ​ക്കി​യ കേ​ര​ള​ത്തി​ലെ മി​ക​ച്ച ഗ്രാ​മീ​ണ ലൈ​ബ്ര​റി​ക​ളി​ലൊ​ന്നാ​ണ് സ​ഫ്ദ​ർ ഹാ​ഷ്മി. ലൈ​ബ്ര​റി കൗ​ൺ​സി​ലി​ന്റെ എ ​പ്ല​സ് - അ​ഫി​ലി​യേ​ഷ​നോ​ടെ​യാ​ണ് പ്ര​വ​ർ​ത്ത​നം. ര​ണ്ടു നി​ല​ക​ളി​ലാ​യാ​ണ്‌ ലൈ​ബ്ര​റി​യി​ൽ പു​സ്‌​ത​ക​ങ്ങ​ൾ സ​ജ്ജ​മാ​ക്കി​യ​ത്‌. ഗ്രാ​മീ​ണ മേ​ഖ​ല​യി​ലെ ആ​ദ്യ​ത്തെ ഡി​സൈ​ൻ​ഡ് എ​യ​ർ​ക​ണ്ടീ​ഷ​ൻ​ഡ് ലൈ​ബ്ര​റി കൂ​ടി​യാ​ണി​ത്. മ​ൾ​ട്ടി​പ​ർ​പ്പ​സ് സ്‌​റ്റേ​ഡി​യം വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കാ​ൻ സം​ഭാ​വ​ന​ക​ൾ തേ​ടു​ക​യാ​ണ് ലൈ​ബ്ര​റി ഭ​ര​ണസ​മി​തി. ഫോ​ൺ: 9847220900.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kannur NewsPlay groundAir conditioned Library
News Summary - Building Play ground
Next Story