ഭീമൻ പൂക്കളമൊരുക്കി മയ്യിൽ ഹയർ സെക്കൻഡറി സ്കൂൾ
text_fieldsകണ്ണൂർ: വേറിട്ട ഓണപ്പൂക്കളമൊരുക്കി മയ്യിൽ ഇടൂഴി മാധവൻ നമ്പൂതിരി സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂൾ. വെള്ളിയാഴ്ച്ച നടന്ന ഓണാഘോഷത്തിന്റെ ഭാഗമായി 2000 ചതുരശ്ര അടി വിസ്തീർണമുള്ള ഭീമൻ പൂക്കളമാണ് സ്‌കൂളിൽ ഒരുക്കിയത്. സ്കൂൾ ചിത്രകലാ അധ്യാപകൻ എം.കെ. ഉദയരാജ്, ഡോ. ബി. ഉണ്ണി എന്നിവരാണ് പൂക്കളം രൂപകൽപന ചെയ്തത്. അധ്യാപകരും എൻ.എസ്.എസ്, എൻ.സി.സി, എസ്.പി.സി, സ്കൗട്ട്, ഗൈഡ്സ്, ലിറ്റിൽ കൈറ്റ്സ്, ഹരിത സേന എന്നീ സന്നദ്ധ സംഘാംഗങ്ങളും ക്ലാസ്സ് ലീഡർമാരും ചേർന്നാണ്
മണിക്കൂറുകളെടുത്ത് മെഗാ പൂക്കളം തയ്യാറാക്കിയത്. ഓണാഘോഷ പരിപാടിയിൽ മയ്യിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.സി. വിനോദ് കുമാർ മുഖ്യാതിഥിയായി. തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലാ ഓഫീസർ കെ.കെ. രവീന്ദ്രൻ, പി.ടി.എ പ്രസിഡണ്ട് കെ. അജയകുമാർ, വൈ. പ്രസിഡണ്ട് കെ.സി. പത്മനാഭൻ, എസ്.എം.സി ചെയർമാൻ സി. പത്മനാഭൻ, പ്രിൻസിപ്പൽ വി.കെ.ശ്രീകല, പ്രധാനാധ്യാപിക പി. നിഷ, കെ. മനോജ്, കെ.സി. സുനിൽ, കെ.കെ. വിനോദ് കുമാർ, എം.പി. ഷൈന, എം.ടി. രാജേഷ് എന്നിവർ സംസാരിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

