Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമട്ടന്നൂർ സ്പോർട്സ്...

മട്ടന്നൂർ സ്പോർട്സ് കോംപ്ലക്സ്, കോളയാട് ഇൻഡോർ സ്റ്റേഡിയം

text_fields
bookmark_border
മട്ടന്നൂർ സ്പോർട്സ് കോംപ്ലക്സ്, കോളയാട് ഇൻഡോർ സ്റ്റേഡിയം
cancel
camera_alt

മട്ടന്നൂർ സ്പോർട്സ് കോംപ്ലക്സും കോളയാട് ഇൻഡോർ സ്റ്റേഡിയവും നിർമാണം വേഗത്തിലാക്കുന്നത് സംബന്ധിച്ച് തിരുവനന്തപുരത്ത്് ചേർന്ന യോഗം 

മട്ടന്നൂർ: മട്ടന്നൂർ സ്പോർട്സ് കോംപ്ലക്സിന്‍റെയും കോളയാട് ഇൻഡോർ സ്റ്റേഡിയത്തിന്‍റെയും തടസ്സങ്ങൾ നീക്കി നിർമാണം വേഗത്തിലാക്കാൻ തീരുമാനം. വി.കെ. സനോജ് എം.എൽ.എയുടെ കത്തിന്‍റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം കിഫ്‌ബി ആസ്ഥാനത്ത് വിളിച്ചുചേർത്ത ഉന്നതതല അവലോകന യോഗത്തിലാണ് പ്രവൃത്തികൾ വേഗത്തിലാക്കാൻ ധാരണയായത്.

മുൻ ഇടതുപക്ഷ സർക്കാരിന്‍റെ കാലത്ത് മട്ടന്നൂർ സ്പോർട്സ് കോംപ്ലക്സ് നിർമാണത്തിന് 24.10 കോടി രൂപയുടെ ഭരണാനുമതിയും കിഫ്ബിയിൽ നിന്ന് ധനകാര്യ അനുമതിയും ലഭിച്ചിരുന്നു. തുടർന്ന് ടെൻഡർ നടപടികൾ പൂർത്തിയാക്കി കരാറുകാരൻ ഏറ്റെടുക്കുകയും തെരഞ്ഞെടുപ്പിനു മുമ്പായി പ്രവൃത്തിയുടെ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. എന്നാൽ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽവന്ന സാഹചര്യത്തിൽ കിഫ്ബിയുടെ പല പ്രവൃത്തികൾക്കുമൊപ്പം ഇതിന്‍റെയും നിർമാണം തടസ്സപ്പെടുകയായിരുന്നു.

ടെൻഡർ നടപടികൾ പൂർത്തിയായ സാഹചര്യത്തിൽ എത്രയുംവേഗം നിർമാണ പ്രവൃത്തികൾ ആരംഭിക്കാൻ നിർവഹണ ഏജൻസിയായ സ്പോർട്സ് കേരള ഫൗണ്ടേഷനോട് യോഗത്തിൽ എം.എൽ.എ ആവശ്യപ്പെട്ടു. പഴശ്ശി ഇറിഗേഷൻ വകുപ്പ് നൽകിയ സ്ഥലത്താണ് സ്പോർട്സ് കോംപ്ലക്സ് നിർമിക്കുന്നത്. നിർമാണം ആരംഭിക്കുന്നതിന് മുന്നോടിയായി സ്ഥലത്തെ മരങ്ങൾ മുറിച്ചു മാറ്റുന്നതിനും മണ്ണ് മറ്റൊരിടത്തേക്ക് മാറ്റുന്നതിനുമുള്ള നടപടികൾ സ്പോർട്സ് കേരള ഫൗണ്ടേഷൻ ഉടൻ സ്വീകരിക്കും.

കോളയാട് പഞ്ചായത്തിൽ നിർമാണം നിലച്ച 4.932 കോടി രൂപയുടെ ഇൻഡോർ സ്റ്റേഡിയം പ്രവൃത്തി പുനരാരംഭിക്കാനും യോഗത്തിൽ തീരുമാനമായി. നിർവഹണ ഏജൻസിയായിരുന്ന കിറ്റ്കോയുടെ കരാറുകാരൻ മരണപ്പെട്ടതിനെ തുടർന്ന് കോടതിയിൽ കേസ് വന്നതിനാലാണ് നിർമാണം നിലച്ചത്. കോടതി വിധിയുടെ അടിസ്ഥാനത്തിൽ മുൻ കരാറുകാരന്‍റെ ബില്ലുകൾ അടുത്ത മാസത്തോടെ തീർപ്പാക്കും. പദ്ധതിയുടെ പുതിയ നിർവഹണ ഏജൻസിയായി സ്പോർട്സ് കേരള ഫൗണ്ടേഷനെ ചുമതലപ്പെടുത്തും. 6.08 കോടി രൂപയുടെ പുതുക്കിയ ധനകാര്യ അനുമതിക്കായി എസ്റ്റിമേറ്റ് തയാറാക്കി കിഫ്ബിക്ക് സമർപ്പിച്ചിട്ടുണ്ട്. സെപ്റ്റംബർ മാസം ബാക്കി പ്രവൃത്തികൾ ടെൻഡർ ചെയ്യാൻ സാധിക്കുമെന്ന് യോഗം വിലയിരുത്തി.

വി.കെ. സനോജ് എം.എൽ.എക്കു പുറമെ കോളയാട് പഞ്ചായത്ത് പ്രസിഡന്‍റ് പ്രഹ്ലാദൻ, മട്ടന്നൂർ നഗരസഭ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. ശ്രീനാഥ്, കിഫ്ബി ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ ഇൻചാർജ് മിനി ആന്‍റണി, കിഫ്‌ബി ടെക്നിക്കൽ ഉദ്യോഗസ്ഥർ, സ്പോർട്സ് കേരള ഫൗണ്ടേഷൻ, കിറ്റ്കോ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sports complexindoor stadiumMattanur
News Summary - മട്ടന്നൂർ സ്പോർട്സ് കോംപ്ലക്സ്, കോളയാട് ഇൻഡോർ സ്റ്റേഡിയം
Next Story