ലഹരി മരുന്നുമായി യുവാവ് അറസ്റ്റില്‍
text_fieldsമട്ടന്നൂര്‍: ഒമ്പതുഗ്രാം അതിമാരക ലഹരിമരുന്നായ മെത്തലിന്‍ ഡയോക്സി മെത്ത് ആംഫിറ്റാമിനുമായി യുവാവ് അറസ്റ്റില്‍. എക്സൈസ് എന്‍ഫോഴ്സ്മെൻറ് ആൻഡ് നാർകോട്ടിക്ക് സ്പെഷല്‍ സ്ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ. സുദേവെൻറ നേതൃത്വത്തില്‍ ഇരിക്കൂര്‍ നിടുവള്ളൂരില്‍ നടത്തിയ റെയ്ഡിലാണ് ഇരിക്കൂര്‍ സ്വദേശി കെ.ആര്. സാജിദ് (34) ബൈക്ക് സഹിതം അറസ്റ്റിലായത്.
പുതുവര്‍ഷാഘോഷത്തിന് ലഹരി ആവശ്യക്കാരായ യുവാക്കളുടെ എണ്ണമെടുത്ത് വിതരണത്തിന് തയാറെടുത്തപ്പോഴാണ് സാജിദ് എക്സൈസിെൻറ വലയിലകപ്പെട്ടതെന്നും ഈ ലഹരിമരുന്ന് രണ്ടുഗ്രാം മാത്രം കൈവശംവെച്ചാല്‍ പത്തുവര്‍ഷം വരെ ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യമാണെന്നും ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.
എക്സൈസ് ഓഫിസര്‍മാരായ സി.കെ. ബിജു, സജിത്ത് കണ്ണിച്ചി, പി.സി. പ്രഭുനാഥ്, കെ. ഇസ്മായില്‍, എക്സൈസ് കമീഷണര്‍ സ്ക്വാഡ് അംഗം പി. ജലീഷ്, എക്സൈസ് ഷാഡോ കെ. ബിനീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.മോളി, എക്സ്റ്റസി, എം എന്നീ ചെല്ലപ്പേരുകളിലറിയപ്പെടുന്നതാണ് ഈ ലഹരി മരുന്ന്. ഒരുമാസം മുമ്പ് കണ്ണൂര്‍ ഡെപ്യൂട്ടി എക്സൈസ് കമീഷണര്‍ അന്‍സാരി ബീഗുവിന് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് ഒരു മാസമായി ഇരിക്കൂര്‍ ടൗണും പരിസരവും എക്സൈസിെൻറ സ്പെഷല്‍ സ്ക്വാഡും ഷാഡോ ടീമും രഹസ്യ നിരീക്ഷണം നടത്തുകയായിരുന്നു.

