പ്രകൃതിവിരുദ്ധ പീഡനം; യുവാവ് അറസ്റ്റിൽ
text_fieldsമട്ടന്നൂര്‍: 11 വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനം നടത്തിയതിന് യുവാവിനെ മട്ടന്നൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. 19ാംമയില് സ്വദേശി സിറാജിനെയാണ് അറസ്റ്റ് ചെയ്തത്. രണ്ടുമാസങ്ങള്‍ക്ക് മുമ്പാണ് സംഭവം നടന്നത്. വീട്ടിലേക്ക് പോവുകയായിരുന്ന കുട്ടിയെ സമീപത്തെ ഹോട്ടലിന് പിന്നിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
വീട്ടിലെത്തിയ കുട്ടി സംഭവം വീട്ടുകാരോട് പറഞ്ഞതിനെ തുടര്‍ന്ന് മട്ടന്നൂര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. നാഷനല്‍ പെര്‍മിറ്റ് ലോറി െഡ്രെവറായ സിറാജ് സംഭവത്തിന് ശേഷം ഒളിവിലായിരുന്നു. ഇയാള്‍ നാട്ടിലെത്തിയതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് മട്ടന്നൂര്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കസ്റ്റഡിയിലായത്.

