Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightMattannurchevron_rightരണ്ട് ക്ഷേത്രങ്ങളില്‍...

രണ്ട് ക്ഷേത്രങ്ങളില്‍ മോഷണം

text_fields
bookmark_border
രണ്ട് ക്ഷേത്രങ്ങളില്‍ മോഷണം
cancel

മ​ട്ട​ന്നൂ​ര്‍: വെ​ളി​യ​മ്പ്ര​യി​ലെ എ​ള​ന്നൂ​ര്‍ അ​യ്യ​പ്പ ക്ഷേ​ത്രം, കാ​ഞ്ഞി​ര​മ​ണ്ണ് മ​ഹാ​വി​ഷ്ണു ക്ഷേ​ത്രം എ​ന്നി​വി​ട​ങ്ങ​ളി​ൽ മോ​ഷ​ണം. ഞാ​യ​റാ​ഴ്ച പൂ​ജ​ക​ള്‍ക്കു​ശേ​ഷം അ​ട​ച്ച അ​യ്യ​പ്പ ക്ഷേ​ത്രം തി​ങ്ക​ളാ​ഴ്ച തു​റ​ക്കാ​ന്‍ എ​ത്തി​യ​പ്പോ​ഴാ​ണ് ശ്രീ​കോ​വി​ലി​െൻറ പൂ​ട്ട് പൊ​ളി​ച്ച​താ​യി ക​ണ്ട​ത്.

ശ്രീ​കോ​വി​ലി​നു​ള്ളി​ല്‍ ഉ​ണ്ടാ​യി​രു​ന്ന ഭ​ണ്ഡാ​ര​വും സ്വ​ര്‍ണ​ത്താ​ലി​യും മോ​ഷ്​​ടി​ച്ച​താ​യി ക​ണ്ടെ​ത്തി. ഇ​വി​ടെ ഏ​ക​ദേ​ശം മു​പ്പ​ത്തി​നാ​യി​ര​ത്തോ​ളം രൂ​പ​യു​ടെ ന​ഷ്​​ട​മാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. എ​ട്ട് മാ​സം മു​മ്പ്​ ക്ഷേ​ത്ര​ത്തി​നു മു​ന്‍വ​ശം റോ​ഡ​രി​കി​ലു​ണ്ടാ​യി​രു​ന്ന ഭ​ണ്ഡാ​രം കു​ത്തി​ത്തു​റ​ന്നി​രു​ന്നു.

കി​ലോ​മീ​റ്റ​റു​ക​ള്‍ മാ​റി കാ​ഞ്ഞി​ര​മ​ണ്ണ് മ​ഹാ​വി​ഷ്ണു ക്ഷേ​ത്ര​ത്തി​ലും മോ​ഷ​ണം ന​ട​ന്നു. ക്ഷേ​ത്ര ക​മ്മി​റ്റി അം​ഗം സ​മീ​പ​ത്തെ പു​ഴ​യോ​ര​ത്ത് ക്ഷേ​ത്ര​ത്തി​െൻറ പൂ​ട്ടു​ക​ണ്ട് ക്ഷേ​ത്ര​ത്തി​ലെ​ത്തി നോ​ക്കി​യ​പ്പോ​ഴാ​ണ് പൂ​ട്ടു​പൊ​ളി​ച്ച് വാ​തി​ല്‍ തു​റ​ന്ന നി​ല​യി​ല്‍ ക​ണ്ട​ത്. പു​ല​ര്‍ച്ച ഒ​രു​മ​ണി​യോ​ടെ ര​ണ്ടു​പേ​ര്‍ ബൈ​ക്കി​ല്‍ ക​റ​ങ്ങു​ന്ന​ത് ക​ണ്ട​താ​യി സ​മീ​പ​ത്തെ വീ​ട്ടു​കാ​ര്‍ പൊ​ലീ​സി​ൽ മൊ​ഴി ന​ല്‍കി​യി​ട്ടു​ണ്ട്.

Show Full Article
TAGS:robbery mattannur 
Next Story