യുവാവിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു
text_fieldsഎം.വി.
വൈശാഖ്
മട്ടന്നൂര്‍: നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി മട്ടന്നൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. മട്ടന്നൂര്‍ നെല്ലൂന്നി സ്വദേശി എം.വി. വൈശാഖിനെയാണ് (31) മട്ടന്നൂര്‍ ഇന്‍സ്പെക്ടര്‍ കെ.വി. പ്രമോദിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. വധശ്രമം, ആയുധം കൈവശംവെക്കല്‍ ഉൾപ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ് വൈശാഖ്. പഴശ്ശിയില്‍ കോളജ് വിദ്യാര്‍ഥിയെ ആക്രമിച്ച കേസിലും പ്രതിയാണ്. കണ്ണൂര്‍ സിറ്റി പൊലീസ് മേധാവി അജിത് കുമാറിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കലക്ടര്‍ ഇയാള്‍ക്കെതിരെ കാപ്പ ചുമത്തി ഉത്തരവിറക്കിയിരുന്നു. അറസ്റ്റിലായ വൈശാഖിനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡ് ചെയ്തു.

