ഷുഹൈബ് കൊലപാതകം: സി.ബി.െഎ അന്വേഷണം വേഗത്തിലാക്കണം –പ്രതിപക്ഷ നേതാവ്
text_fieldsമട്ടന്നൂര്‍: ഷുഹൈബ് കൊലപാതകം സംബന്ധിച്ച കേസന്വേഷണം സി.ബി.ഐ വേഗത്തില്‍ നടത്തണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. ഷുഹൈബിെൻറ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന പൊലീസ്, ഫയലുകള്‍ സി.ബി.ഐക്ക് കൈമാറിയിട്ടില്ല. അതിെൻറ നിയമപരമായ നടപടികള്‍ നോക്കിക്കൊണ്ടിരിക്കുകയാണ്. വിഷയത്തിൽ കെ. സുധാകരന് ഇടപെട്ടിട്ടുണ്ട്. വേഗത്തില്‍ കേസന്വേഷണം സി.ബി.ഐ ആരംഭിക്കാനുള്ള നടപടി സ്വീകരിക്കും. കാലതാമസമുണ്ടായാല്‍ നിയമപരമായ മാര്‍ഗങ്ങള്‍ തേടും. അന്വേഷണം വൈകിപ്പിക്കാനോ ഇല്ലാതാക്കാനോ സമ്മതിക്കില്ലെന്നും പ്രതികൾ ഇപ്പോള്‍ പുറത്തിറങ്ങി സ്വൈരവിഹാരം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

