എസ്.ബി.ഐ എ.ടി.എമ്മില്‍ ഷോർട്ട് സര്‍ക്യൂട്ട്
text_fieldsrepresentational image
മട്ടന്നൂര്‍: നഗരമധ്യത്തിലെ എസ്.ബി.ഐ എ.ടി.എമ്മില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണമുള്ള പുകപടലം വ്യാപാരികളെയും നാട്ടുകാരെയും ഭീതിയിലാഴ്ത്തി. മട്ടന്നൂര്‍ ബസ് സ്റ്റാന്റിന് പിറകിലുള്ള മലബാര്‍ പ്ലാസ വ്യാപാര സമുച്ചയത്തിലെ എസ്.ബി.ഐ എ.ടി.എമ്മില്‍ നിന്നാണ് തിങ്കളാഴ്ച രാത്രി 8.45 ഓടെ ശക്തമായ രീതിയില്‍ പുക ഉയരുന്നത് സമീപത്തെ വ്യാപാരികളുടെ ശ്രദ്ധയില്‍പ്പെട്ടത്.
അപകടം മനസിലാക്കിയ വ്യാപാരികളും, ടൗണിലുണ്ടായിരുന്നവരും തീ പടര്‍ന്നേക്കാമെന്ന് കരുതി പുകപടലം ഒഴിവാക്കാൻ ശ്രമിച്ചതോടൊപ്പം അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചു. നിമിഷങ്ങള്‍ക്കകം സ്ഥലത്തെത്തിയ അഗ്‌നിരക്ഷാസേന മട്ടന്നൂര്‍ നഗരത്തെ ഒരു വലിയ വിപത്തില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. അഗ്‌നിരക്ഷാസേന സ്ഥലത്തെത്തി വൈദ്യുതി ബന്ധം വേര്‍പെടുത്തി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

