വിമാനത്തിലെ പ്രതിഷേധം: സതീശനെയും സുധാകരനെയും ചോദ്യം ചെയ്യണം -ഇ.പി. ജയരാജന്‍
text_fieldsഎല്‍.ഡി.എഫ് മണ്ഡലം കമ്മിറ്റി മട്ടന്നൂരില്‍ സംഘടിപ്പിച്ച പ്രതിഷേധ പൊതുയോഗം ഇ.പി. ജയരാജന്‍ ഉദ്ഘാടനം ചെയ്യുന്നു
മട്ടന്നൂര്‍: മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ പ്രതിഷേധം നടത്തിയ സംഭവത്തില്‍ വി.ഡി. സതീശനെയും കെ. സുധാകരനെയും ചോദ്യം ചെയ്യണമെന്ന് ഇ.പി. ജയരാജന്‍. മുഖ്യമന്ത്രിയെ അപായപ്പെടുത്താനുള്ള യൂത്ത് കോണ്‍ഗ്രസ് നീക്കത്തിനെതിരെ മട്ടന്നൂരില്‍ നടത്തിയ പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഇ.പി.
എല്‍.ഡി.എഫ് സര്‍ക്കാര്‍ ജനോപകാര പദ്ധതികളിലൂടെ ജനങ്ങളില്‍ ഇടംപിടിക്കുകയാണ്. ഇതില്‍ കോണ്‍ഗ്രസ് അസ്വസ്ഥരാണ്. കോണ്‍ഗ്രസിന്റെ സമരരീതിയില്‍ കോണ്‍ഗ്രസിനകത്തുതന്നെ വിയോജിപ്പുണ്ട്. പ്രത്യേകിച്ചും മുസ്ലിം ലീഗിന് ഈ സമരരീതികളോട് യോജിപ്പില്ലെന്നാണ് തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് -എസ് ജില്ല സെക്രട്ടറി കെ.എം. വിജയന്‍ അധ്യക്ഷത വഹിച്ചു.
സി.പി.എം ജില്ല സെക്രട്ടറി എം. വിജയരാജന്‍, കെ.ടി. ജോസ്, പി. പുരുഷോത്തമന്‍, ബാബുരാജ് ഉളിക്കല്‍, കെ.പി. രമേശന്‍, ഡി. മുനീര്‍, എന്‍.വി. ചന്ദ്രബാബു, സി.വി. ശശീന്ദ്രന്‍, എം.വി. സരള എന്നിവര്‍ സംസാരിച്ചു.

