Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightMattannurchevron_rightനിയമലംഘനങ്ങള്‍ക്ക്...

നിയമലംഘനങ്ങള്‍ക്ക് ഇന്നുമുതൽ പിഴ: ഓഫിസ് സജ്ജമായി

text_fields
bookmark_border
AI camera
cancel
camera_alt

representational image

മ​ട്ട​ന്നൂ​ര്‍: സേ​ഫ് കേ​ര​ള പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ല്‍ വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ സ്ഥാ​പി​ച്ച നി​ര്‍മി​ത​ബു​ദ്ധി കാ​മ​റ​ക​ളി​ല്‍ പ​തി​യു​ന്ന നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ക്ക് തി​ങ്ക​ളാ​ഴ്ച മു​ത​ൽ പി​ഴ ഈ​ടാ​ക്കും. ഇ​തി​ന് മു​ന്നോ​ടി​യാ​യി ജി​ല്ല​യി​ലെ കാ​മ​റ​ക​ള്‍ പ​രി​ശോ​ധി​ക്കു​ന്ന മ​ട്ട​ന്നൂ​ര്‍ വെ​ള്ളി​യാം​പ​റ​മ്പി​ലെ ആ​ര്‍.​ടി.​ഒ എ​ന്‍ഫോ​ഴ്‌​സ്‌​മെ​ന്റ് ഓ​ഫി​സ് സ​ജ്ജ​മാ​യി.

ക​ണ്‍ട്രോ​ള്‍ റൂ​മി​ലേ​ക്കു​ള്ള ഏ​ഴു ജീ​വ​ന​ക്കാ​രി​ല്‍ മൂ​ന്നു പേ​ര്‍ ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച് വ​രുക​യാ​ണ്. ഇ​പ്പോ​ള്‍ ബോ​ധ​വ​ത്ക​ര​ണ നോ​ട്ടീ​സാ​ണ് ആ​യ​ക്കു​ന്ന​ത്. കെ​ല്‍ട്രോ​ണ്‍ ആ​ണ് ഇ​വ​രെ നി​യോ​ഗി​ച്ച​ത്.

സി​സ്റ്റം അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ര്‍ സൂ​പ്പ​ര്‍വൈ​സ​ര്‍, ഓ​പ​റേ​റ്റ​ര്‍മാ​ര്‍ എ​ന്നി​വ​രെ​യാ​ണ് ക​ണ്‍ട്രോ​ള്‍ റൂ​മി​ല്‍ നി​യ​മി​ച്ച​ത്. ജി​ല്ല​യി​ല്‍ 50 കാ​മ​റ​ക​ളാ​ണ് സ്ഥാ​പി​ച്ച​ത്. കാ​മ​റ​യി​ല്‍ പ​തി​യു​ന്ന നി​യ​മ​ലം​ഘ​നം തി​രു​വ​ന​ന്ത​പു​ര​ത്തെ ക​ണ്‍ട്രോ​ള്‍ റൂ​മി​ല്‍ ശേ​ഖ​രി​ച്ച് വി​വി​ധ ജി​ല്ല​ക​ളി​ലേ​ക്ക് അ​യ​ക്കു​ക​യാ​ണ് ചെ​യ്യു​ക.

അ​ത​ത് ജി​ല്ല​ക​ളി​ലെ ക​ണ്‍ട്രോ​ള്‍ റൂ​മു​ക​ളി​ല്‍ നി​ന്ന് ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച് വാ​ഹ​ന ഉ​ട​മ​ക​ളു​ടെ മേ​ല്‍വി​ലാ​സ​ത്തി​ല്‍ നോ​ട്ടീ​സ് അ​യ​ക്കും. ഒ​രു വ​ര്‍ഷം മു​മ്പാ​ണ് മ​ട്ട​ന്നൂ​രി​ല്‍ ആ​ര്‍.​ടി.​ഒ എ​ന്‍ഫോ​ഴ്‌​സ്‌​മെ​ന്റ് വി​ഭാ​ഗ​ത്തി​ന്റെ ഓ​ഫീ​സ് തു​ട​ങ്ങി​യ​ത്. അ​ന്നു​മു​ത​ല്‍ ത​ന്നെ കാ​മ​റ​ക​ളു​ടെ നി​രീ​ക്ഷ​ണ​വും ഇ​വി​ടെ ന​ട​ക്കു​ന്നു​ണ്ട്. നി​യ​മ ലം​ഘ​നം ക​ണ്ടെ​ത്തു​ന്ന​തി​നൊ​പ്പം അ​പ​ക​ട​ങ്ങ​ളും മോ​ഷ​ണ​ങ്ങ​ളു​മു​ണ്ടാ​യാ​ല്‍ ദൃ​ശ്യ​ങ്ങ​ള്‍ വി​വി​ധ വ​കു​പ്പു​ക​ള്‍ക്ക് പ​രി​ശോ​ധ​ന​ക്ക് ന​ല്‍കാ​റു​ണ്ട്.

മ​ട്ട​ന്നൂ​രി​ല്‍ ത​ല​ശ്ശേ​രി റോ​ഡി​ല്‍ ലി​ങ്ക്‌​സ് മാ​ളി​നു മു​ന്നി​ല്‍ ആ​ശു​പ​ത്രി റോ​ഡ​രി​കി​ലും ക​ണ്ണൂ​ര്‍ റോ​ഡി​ല്‍ കോ​ളാ​രി വി​ല്ലേ​ജ് ഓ​ഫി​സി​ന് സ​മീ​പ​വു​മാ​ണ് കാ​മ​റ​ക​ള്‍. ഉ​രു​വ​ച്ചാ​ലി​ല്‍ പെ​ട്രോ​ള്‍ പ​മ്പി​നു സ​മീ​പ​വും ചാ​ലോ​ട് മ​ട്ട​ന്നൂ​ര്‍- ക​ണ്ണൂ​ര്‍ റോ​ഡി​ല്‍ കൃ​ഷി ഓ​ഫി​സി​ന് സ​മീ​പ​വു​മാ​ണ് കാ​മ​റ​ക​ള്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:penaltyAI Camera
News Summary - Penalty for violations-Offices are ready
Next Story