Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കണ്ണൂർ വിമാനത്താവളത്തിൽ ഒരുകോടിയുടെ സ്വർണം പിടിച്ചു

text_fields
bookmark_border
കണ്ണൂർ വിമാനത്താവളത്തിൽ ഒരുകോടിയുടെ സ്വർണം പിടിച്ചു
cancel

മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ മൂന്ന് യാത്രക്കാരിൽനിന്നായി 1.02 കോടി രൂപയുടെ സ്വർണം പിടിച്ചു. ഡി.ആർ.ഐ നൽകിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് സ്വർണം പിടിച്ചത്. അബൂദബിയിൽനിന്ന് എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ കാസർകോട് ഉദുമ സ്വദേശി അൽഅമീനിൽനിന്ന് 27,52,088 രൂപ വരുന്ന 454.14 ഗ്രാം സ്വർണം പിടിച്ചു. ഇയാൾ ധരിച്ച ജീൻസ് പാന്റിനുള്ളിൽ പേസ്റ്റ് രൂപത്തിലുള്ള സ്വർണം പെയിന്റ് പോലെ തേച്ചുപിടിപ്പിച്ച നിലയിലായിരുന്നു. ഇതേ വിമാനത്തിലെത്തിയ കോഴിക്കോട് കൊടുവള്ളി സ്വദേശി ജംഷാദിൽനിന്ന് 60,11,520 രൂപ വരുന്ന 992 ഗ്രാം സ്വർണം പിടിച്ചു. പേസ്റ്റ് രൂപത്തിലുള്ള സ്വർണം നാല് ഗുളികകളാക്കി ശരീരത്തിനുള്ളിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്.

ഷാർജയിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ കാസർകോട് തളങ്കര സ്വദേശി റഫീഖിൽനിന്ന് 14,63,490 രൂപ വരുന്ന 241 ഗ്രാം സ്വർണം പിടിച്ചു. പേസ്റ്റ് രൂപത്തിലുള്ള സ്വർണം അടിവസ്ത്രത്തിനുള്ളിലും പൗച്ചിലും ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - One Crore Worth of Gold Seized at Kannur Airport
Next Story