കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് കൂടുതൽ പ്രതിവാര അന്താരാഷ്ട്ര സർവിസുകൾ
text_fieldsമട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് അടുത്ത മാസം മുതൽ 69 പ്രതിവാര അന്താരാഷ്ട്ര സർവിസുകളുണ്ടാകും. പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് നിർത്തിവച്ച ഭൂരിഭാഗം സർവിസുകളും പുനരാരംഭിക്കുന്നതോടെയാണ് സർവി സുകൾ വർധിക്കുന്നത്.
എയർഇന്ത്യ എക്സ്പ്രസ് റിയാദ്, കുവൈത്ത് എന്നിവിടങ്ങളിലേക്കുള്ള സർവിസുകൾ ജൂലായ് മൂന്നു മുതൽ പുനരാരംഭിക്കും. റിയാദിലേക്ക് ഞായർ, തിങ്കൾ, വ്യാഴം ദിവസങ്ങളിലാണ് സർവീസ്. ഉച്ചക്ക് രണ്ടിന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് 4.35ന് റിയാദിലെത്തും. തിരികെ പ്രാദേശിക സമയം 5.35ന് റിയാദിൽ നിന്ന് പുറപ്പെട്ട് പുലർച്ചെ 1.35ന് കണ്ണൂരിലെത്തും. കുവൈത്തിലേക്ക് ഉച്ചക്ക് ശേഷം 3.25ന് പുറപ്പെട്ട് ആറിന് എത്തും. തിരികെ പ്രാദേശിക സമയം ഏഴിന് പുറപ്പെട്ട് പുലർച്ചെ 2.40ന് കണ്ണൂരിലെത്തും. ഞായർ, തിങ്കൾ, വ്യാഴം ദിവസങ്ങളിലാണ് സർവിസ്.
അബുദാബിയിലേക്കാണ് കണ്ണൂരിൽ നിന്ന് കൂടുതൽ സർവിസുകൾ. ആഴ്ചയിൽ 14 സർവിസുകളുണ്ടാകും. ഷാർജയിലേക്ക് പ്രതിവാരം 12 സർവിസുകളും ദോഹയിലേക്ക് 10 സർവിസുകളും ദുബായിലേക്ക് ഒമ്പത് സർവിസുകളുമുണ്ടാകും. ഫുജൈറയിലേക്ക് ഏഴും മസ്കറ്റിലേക്ക് നാലും റിയാദ്, റാസൽഖൈമ, കുവൈത്ത് എന്നിവിടങ്ങളിലേക്ക് മൂന്നുവീതം സർവിസുകളും ആഴ്ചയിൽ നടത്തും. ജിദ്ദ, ബഹ്റൈൻ എന്നിവിടങ്ങളിലേക്ക് രണ്ട് സർവീസുണ്ട്.
ബംഗളൂരുവിലേക്ക് എയർഇന്ത്യ എക്സ്പ്രസും ഹൈദരാബാദിലേക്ക് ഇൻഡിഗോയും സർവീസുകൾ പുനരാരംഭിക്കുന്നതോടെ ആഭ്യന്തര സെക്ടറിലും സർവീസുകൾ വർധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

