മട്ടന്നൂർ-ഇരിക്കൂർ, ഉരുവച്ചാൽ-മരുതായി റോഡുകൾ നാടിന് സമർപ്പിച്ചു
text_fieldsമട്ടന്നൂർ-ഇരിക്കൂർ, ഉരുവച്ചാൽ-കീഴല്ലൂർ-മരുതായി റോഡുകൾ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി
ഉദ്ഘാടനം ചെയ്ത ശേഷം കെ.കെ. ശൈലജ എം.എൽ.എ തുറന്നുകൊടുക്കുന്നു
മട്ടന്നൂർ: മട്ടന്നൂർ മണ്ഡലത്തിലെ പ്രധാനപ്പെട്ട രണ്ട് റോഡുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. മട്ടന്നൂർ-ഇരിക്കൂർ റോഡ്, ഉരുവച്ചാൽ -കീഴല്ലൂർ-മരുതായി റോഡുകളുടെ ഉദ്ഘാടനമാണ് മുഖ്യമന്ത്രി ഓൺലൈനായി നിർവഹിച്ചത്. മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. മട്ടന്നൂർ നഗരസഭക്ക് പുറമെ കീഴല്ലൂർ, കൂടാളി പഞ്ചായത്തുകളിലെ പ്രദേശങ്ങളിലൂടെയാണ് റോഡ് കടന്നുപോകുന്നത്. റീബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തി 100.43 കോടി രൂപ ചെലവിലാണ് ഉരുവച്ചാൽ - കീഴല്ലൂർ -മരുതായി റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തി പൂർത്തീകരിച്ചത്. 46 കോടി രൂപ ചെലവിലാണ് മട്ടന്നൂർ-ഇരിക്കൂർ റോഡ് നവീകരിച്ചത്.
രണ്ട് റോഡുകളും സംഗമിക്കുന്ന മരുതായി പാലത്തിനു സമീപം സംഘടിപ്പിച്ച ഉദ്ഘാടന ചടങ്ങിൽ കെ.കെ. ശൈലജ എം.എൽ.എ റോഡുകൾ നാട്ടുകാർക്ക് തുറന്നുകൊടുത്തു. നഗരസഭ ചെയർമാൻ എൻ. ഷാജിത്ത് മുഖ്യാതിഥിയായി. കെ.ആർ.എഫ്.ബി എക്സി.എൻജിനീയർ സുനിൽ കൊയിലേരിയൻ റിപ്പോർട്ട് അവതരിപ്പിച്ചു.
കൂടാളി പഞ്ചായത്ത് പ്രസിഡന്റ് ഇ. സജീവൻ, കീഴല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് സി. സജീവൻ, നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ പി. ശ്രീനാഥ്, വി.കെ. സുഗതൻ, പി. പ്രസീന, പി. അനിത, കൗൺസിലർമാരായ പി. രാഘവൻ, സി. അജിത്ത് കുമാർ, കൂടാളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സി. നിജില, കെ. ഭാസ്കരൻ, എം. രതീഷ്, എ.കെ. സുരേഷ് കുമാർ, സി.എച്ച്. വത്സലൻ, എം. മുകുന്ദൻ, കെ.പി. രമേശൻ, കെ.പി. അനിൽ കുമാർ, അണിയേരി അച്യുതൻ, മണാട്ട് കുമാരൻ, മുസ്തഫ ദാവാരി, ഗണേശൻ കുന്നുമ്മൽ, സുരേഷ് മാവില, ഒ.കെ. പ്രസാദ്, ഒ. സജീവൻ, കെ.എസ്.ടി.പി എക്സി. എൻജിനീയർ ഒ. സുനിത എന്നിവർ സംസാരിച്ചു.
100.43 കോടി ചെലവിലാണ് ഉരുവച്ചാൽ -കീഴല്ലൂർ -മരുതായി റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തി പൂർത്തീകരിച്ചത്. 46 കോടി ചെലവിലാണ് മട്ടന്നൂർ-ഇരിക്കൂർ റോഡ് നവീകരിച്ചത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

