Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightMattannurchevron_rightആകാശയാത്രയിലെ മിന്നൽ...

ആകാശയാത്രയിലെ മിന്നൽ പണിമുടക്ക്; കണ്ണൂരിൽ വലഞ്ഞു യാത്രക്കാർ

text_fields
bookmark_border
strike
cancel
camera_alt

1. ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ം 2. എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന സ​ർ​വി​സ് റ​ദ്ദാ​ക്കി​യ​തി​നെ തു​ട​ർ​ന്ന് യാ​ത്ര മു​ട​ങ്ങി ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ കു​ടു​ങ്ങി​യ യാ​ത്ര​ക്കാ​ർ

മ​ട്ട​ന്നൂ​ര്‍: എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് ജീ​വ​ന​ക്കാ​ർ കൂ​ട്ട​ത്തോ​ടെ സി​ക്ക് ലീ​വെ​ടു​ത്ത​തോ​ടെ ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ കു​ടു​ങ്ങി​യ​ത് നൂ​റു​ക​ണ​ക്കി​ന് യാ​ത്ര​ക്കാ​ർ. ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ബു​ധ​നാ​ഴ്ച പു​ല​ര്‍ച്ച 4.25ന് ​ഷാ​ര്‍ജ​യി​ലേ​ക്കു പു​റ​പ്പെ​ടേ​ണ്ടി​യി​രു​ന്ന വി​മാ​ന യാ​ത്രി​ക​ര്‍ 2ഓ​ടെ ത​ന്നെ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യി​രു​ന്നു.

എ​ന്നാ​ല്‍ വി​മാ​ന​ത്താ​ള​ത്തി​ലെ​ത്തി​യ യാ​ത്രി​ക​ര്‍ ജീ​വ​ന​ക്കാ​രു​ടെ മി​ന്ന​ല്‍ പ​ണി​മു​ട​ക്ക് അ​റി​ഞ്ഞ​തോ​ടെ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ത​ര്‍ക്ക​ത്തി​ലേ​ര്‍പ്പെ​ട്ടു. തു​ട​ര്‍ന്ന് യാ​ത്രി​ക​രെ കാ​ര്യ​ങ്ങ​ള്‍ പ​റ​ഞ്ഞ് ബോ​ധ്യ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. തു​ട​ര്‍ന്നു​ള്ള യാ​ത്രി​ക​ര്‍ക്ക് സ​ന്ദേ​ശ​ങ്ങ​ൾ പോ​യ​തി​നാ​ല്‍ പി​ന്നീ​ട് കു​റ​ച്ച് പേ​ര്‍ മാ​ത്ര​മാ​ണ് വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ​ത്.

അ​വ​ധി​ക്കാ​ലം ആ​ഘോ​ഷി​ക്കാ​ന്‍ പോ​കു​ന്ന​വ​രും ലീ​വ് ക​ഴി​ഞ്ഞ് തി​രി​ച്ച് ജോ​ലി​യി​ല്‍ പ്ര​വേ​ശി​ക്കേ​ണ്ട​വ​രും ഉ​ള്‍പ്പെ​ടെ നി​ര​വ​ധി യാ​ത്രി​ക​രാ​ണ് ജീ​വ​ന​ക്കാ​രു​ടെ സ​മ​ര​ത്തി​ല്‍ കു​ടു​ങ്ങി​പ്പോ​യ​ത്. 15,000 രൂ​പ മു​ത​ല്‍ 35,000 രൂ​പ വ​രെ ന​ല്‍കി​യാ​ണ് പ​ല​രും ടി​ക്ക​റ്റെ​ടു​ത്ത​ത്.

എ​ന്നാ​ല്‍, എ​യ​ര്‍ ഇ​ന്ത്യ എ​ക്സ്പ്ര​സ് ജീ​വ​ന​ക്കാ​രു​ടെ അ​പ്ര​തീ​ക്ഷി​ത​ സ​മ​രം പ്ര​തീ​ക്ഷി​ച്ചി​ല്ലെ​ന്നും നാ​ലു മ​ണി​ക്കൂ​ര്‍ മു​മ്പ് ഡ്യൂ​ട്ടി​യി​ല്‍ പ്ര​വേ​ശി​ക്കേ​ണ്ട​വ​ര്‍ എ​ത്താ​തി​രു​ന്ന​പ്പോ​ഴാ​ണ് സ​മ​ര​മാ​ണെ​ന്ന് മ​ന​സ്സി​ലാ​യ​ത്. സാ​ധ​ര​ണ ജീ​വ​ന​ക്കാ​ര്‍ നോ​ട്ടീ​സ് ന​ല്‍കി​യാ​ണ് സ​മ​ര​ത്തി​ലേ​ക്ക് പോ​കാ​റെ​ന്നും ഇ​ത്ത​വ​ണ ഇ​തു​ണ്ടാ​യി​ല്ലെ​ന്നും അ​ങ്ങ​നെ ചെ​യ്തി​രു​ന്നെ​ങ്കി​ല്‍ യാ​ത്രി​ക​ര്‍ക്ക് മു​ൻ​കൂ​ട്ടി അ​റി​യി​പ്പ് ന​ല്‍കു​മാ​യി​രു​ന്നെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ര്‍ യാ​ത്രി​ക​രോ​ട് പ​റ​ഞ്ഞു.

യാ​ത്ര​ക്കാ​ർ എ​യ​ര്‍ ഇ​ന്ത്യ എ​ക്‌​സ്പ്ര​സു​മാ​യി ബ​ന്ധ​പ്പെ​ട​ണം -കി​യാ​ൽ

മ​ട്ട​ന്നൂ​ര്‍: വി​മാ​നം റ​ദ്ദാ​ക്കി​യ​തി​നെ തു​ട​ർ​ന്ന് യാ​ത്ര മു​ട​ങ്ങി​യ​വ​ർ എ​യ​ര്‍ ഇ​ന്ത്യ എ​ക്‌​സ്പ്ര​സു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് കി​യാ​ല്‍ പ​ബ്ലി​ക് റി​ലേ​ഷ​ന്‍സ് ഓ​ഫി​സ​ര്‍ അ​റി​യി​ച്ചു. ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​ന്ന് ബു​ധ​നാ​ഴ്ച പു​ല​ര്‍ച്ച മു​ത​ല്‍ സ​ര്‍വി​സ് ന​ട​ത്തേ​ണ്ടി​യി​രു​ന്ന ഷാ​ര്‍ജ, മ​സ്‌​ക്കത്ത്, അ​ബു​ദ​ബി വി​മാ​ന​ങ്ങ​ള്‍ റ​ദ്ദാ​ക്കു​ക​യും ആ ​സാ​ഹ​ച​ര്യം തു​ട​രു​ക​യും ചെ​യ്യു​ന്ന​തി​നാ​ല്‍ യാ​ത്ര ചെ​യ്യാ​ന്‍ ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്ത​വ​രാ​ണ് ബ​ന്ധ​പ്പെ​ടേ​ണ്ട​ത്.

ടോ​ള്‍ഫ്രീ ന​മ്പ​റു​ക​ളാ​യ 080 4666 2222, 080 6766 2222 എ​ന്നി​വ​യി​ലും ക​ണ്ണൂ​ര്‍ എ​യ​ര്‍പോ​ര്‍ട്ട് ന​മ്പ​റാ​യ 04902 482600ലും ​ബ​ന്ധ​പ്പെ​ടാം. വി​മാ​ന​ത്താ​വ​ള​ത്തി​ല്‍വ​ന്ന് തി​രി​ച്ചു പോ​കു​ന്ന ബു​ദ്ധി​മു​ട്ടു​ക​ള്‍ ഒ​ഴി​വാ​ക്കാ​ന്‍ വി​മാ​ന സ​ർ​വി​സ് സു​ഗ​മ​മാ​ണെ​ന്ന് ഉ​റ​പ്പു​വ​രു​ത്തി​യ​തി​നു ശേ​ഷം വ​രു​ന്ന​താ​യി​രി​ക്കും ഉ​ചി​ത​മെ​ന്നും കി​യാ​ല്‍ വാ​ര്‍ത്ത കു​റി​പ്പി​ല്‍ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AviationStrikeKannur News
News Summary - Lightning Strikes in Aviation- Travelers stranded in Kannur
Next Story