Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightMattannurchevron_rightകാത്തിരിപ്പിന് വിരാമം;...

കാത്തിരിപ്പിന് വിരാമം; കണ്ണൂര്‍ വിമാനത്താവളത്തിൽ 15 മുതല്‍ കാര്‍ഗോ സര്‍വിസ്

text_fields
bookmark_border
കാത്തിരിപ്പിന് വിരാമം; കണ്ണൂര്‍ വിമാനത്താവളത്തിൽ 15 മുതല്‍ കാര്‍ഗോ സര്‍വിസ്
cancel
camera_alt

കാര്‍ഗോ സംവിധാനങ്ങള്‍ സംബന്ധിച്ച് നടന്ന യോഗം

മ​ട്ട​ന്നൂ​ര്‍: ക​ണ്ണൂ​ര്‍ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​ന്ന് കാ​ര്‍ഗോ സ​ര്‍വി​സ് ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള ത​യ്യാ​റെ​ടു​പ്പു​ക​ള്‍ ആ​രം​ഭി​ച്ചു. ഏ​റെ നാ​ള​ത്തെ കാ​ത്തി​രു​പ്പു​ക​ള്‍ക്കാ​ണ് ഇ​തോ​ടെ വി​രാ​മ​മാ​കു​ന്ന​ത്. രാ​ജ്യാ​ന്ത​ര ച​ര​ക്കു നീ​ക്കം ഈ ​മാ​സം 15 മു​ത​ല്‍ ത​ന്നെ ആ​രം​ഭി​ച്ചേ​ക്കും. ഇ​തി​ന് മു​ന്നോ​ടി​യാ​യി ഇ.​ഡി.​ഐ സൗ​ക​ര്യം ഏ​ര്‍പ്പെ​ടു​ത്തേ​ണ്ട​തു​ണ്ട്. ഇ​തി​‍െൻറ ഭാ​ഗ​മാ​യി ക​സ്​​റ്റം​സ് ചീ​ഫ് ക​മീ​ഷ​ണ​ര്‍ ശ്യാം​രാ​ജ് പ്ര​സാ​ദ്, ക​മീ​ഷ​ണ​ര്‍ രാ​ജേ​ന്ദ്ര​കു​മാ​ര്‍, ജോ. ​ക​മീ​ഷ​ണ​ര്‍ മ​നീ​ഷ് കു​മാ​ര്‍ എ​ന്നി​വ​ര്‍ ഉ​ള്‍പ്പെ​ടെ​യു​ള്ള ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ സം​ഘം വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ സ​ന്ദ​ര്‍ശ​നം ന​ട​ത്തി.

എ​യ​ര്‍ കാ​ര്‍ഗോ കോം​പ്ല​ക്‌​സ് പ്ര​വ​ര്‍ത്ത​നം തു​ട​ങ്ങു​ന്ന​തി​നു മു​ന്നോ​ടി​യാ​യി ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​ര്‍, മൂ​ന്ന് സൂ​പ്ര​ണ്ടു​മാ​ര്‍, മൂ​ന്ന് ഇ​ന്‍സ്‌​പെ​ക്ട​ര്‍മാ​ര്‍, ക്ലാ​ര്‍ക്ക്, ഹ​വി​ല്‍ദാ​ര്‍ എ​ന്നി​ങ്ങ​നെ ഒ​മ്പ​ത്​ ക​സ്​​റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​രെ നി​യ​മി​ച്ച്​ ക​മീ​ഷ​ണ​ര്‍ ഉ​ത്ത​ര​വി​റ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഇ​വ​ര്‍ 15നു ​മു​മ്പ് ചു​മ​ത​ല​യേ​ല്‍ക്കും. വി​മാ​ന​ത്താ​വ​ള​ത്തി​ലെ സ​ന്ദ​ര്‍ശ​ന​ത്തി​ന് ശേ​ഷം കി​യാ​ല്‍ ചീ​ഫ് ഓ​പ​റേ​റ്റിം​ഗ് ഓ​ഫീ​സ​ര്‍ എം. ​സു​ഭാ​ഷ്, എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ എ​ൻ​ജി​നീ​യ​റി​ങ് കെ.​പി. ജോ​സ്, ഹെ​ഡ് എ​യ​ര്‍പോ​ര്‍ട്ട് ഓ​പ്പ​റേ​ഷ​ന്‍സ് രാ​ജേ​ഷ് പൊ​തു​വാ​ള്‍, ചീ​ഫ് സെ​ക്യൂ​രി​റ്റി ഓ​ഫീ​സ​ര്‍ വേ​ലാ​യു​ധ​ന്‍ തു​ട​ങ്ങി​യ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യും സം​ഘം ച​ര്‍ച്ച ചെ​യ്തു.

ഈ ​മാ​സം 15ന് ​ത​ന്നെ പ്ര​വ​ര്‍ത്ത​നം ആ​രം​ഭി​ക്കു​ന്ന ത​ര​ത്തി​ല്‍ മു​ന്നോ​ട്ട് പോ​കാ​നാ​ണ് ച​ര്‍ച്ച​യി​ല്‍ തീ​രു​മാ​ന​മാ​യ​ത്. കി​യാ​ലി​ലെ കാ​ര്‍ഗോ കോം​പ്ല​ക്‌​സി​ലെ സൗ​ക​ര്യ​ങ്ങ​ള്‍ മി​ക​ച്ച​താ​ണെ​ന്ന് ക​സ്​​റ്റം​സ് സം​ഘം പ​റ​ഞ്ഞു. 2019ല്‍ ​നി​ര്‍മാ​ണം പൂ​ര്‍ത്തി​യാ​ക്കി​യ കാ​ര്‍ഗോ കോം​പ്ല​ക്‌​സി​ന് ബ്യൂ​റോ ഓ​ഫ് സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍ സെ​ക്യൂ​രി​റ്റി, എ​യ​ര്‍പോ​ര്‍ട്ട് ഇ​ക്ക​ണോ​മി​ക് റ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി എ​ന്നി​വ​യു​ടെ അ​നു​മ​തി​ക​ളും ല​ഭി​ച്ചി​രു​ന്നു. പ​ഴം, പ​ച്ച​ക്ക​റി ക​യ​റ്റു​മ​തി​ക്ക് കേ​ന്ദ്ര കൃ​ഷി​മ​ന്ത്രാ​ല​യ​ത്തി​‍െൻറ അം​ഗീ​കാ​ര​വും 2020 ജൂ​ണി​ല്‍ ല​ഭി​ച്ചു. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ലാ​ണ് 1200 സ്‌​ക്വ​യ​ര്‍ മീ​റ്റ​ര്‍ വി​സ്തൃ​തി​യി​ലു​ള്ള കാ​ര്‍ഗോ കോം​പ്ല​ക്‌​സി​‍െൻറ ഉ​ദ്ഘാ​ട​നം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഓ​ണ്‍ലൈ​നാ​യി നി​ര്‍വ​ഹി​ച്ച​ത്.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kannur International AirportCargo service
News Summary - Kannur International Airport: Cargo service from 15 onwards
Next Story