കണ്ണൂര്‍ വിമാനത്താവളത്തിൽ 21 ലക്ഷത്തിെൻറ സ്വര്‍ണം പിടികൂടി
text_fieldsപിടികൂടിയ സ്വര്‍ണാഭരണങ്ങൾ
മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ 21 ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങളുമായി കാസര്‍കോട് സ്വദേശിനി പിടിയില്‍. ബാഗില്‍ ഒളിപ്പിച്ചു കടത്തുകയായിരുന്ന 490ഗ്രാം സ്വര്‍ണാഭരണങ്ങളാണ് പിടികൂടിയത്.ഷാര്‍ജയില്‍ നിന്ന് ഇൻഡിഗോ വിമാനത്തില്‍ കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ ആയിഷ ബഷീറില്‍ നിന്നാണ് കസ്റ്റംസ് ഇവ പിടികൂടിയത്. കസ്റ്റംസ് അസി. കമീഷണര്‍ ഇ. വികാസ്, സൂപ്രണ്ടുമാരായ വി.പി. ബേബി, എന്‍.സി. പ്രശാന്ത്, സേതുമാധവന്, ജ്യോതി ലക്ഷ്മി, ഇന്‍സ്പെക്ടര്‍മാരായ പ്രകാശന് കൂവന്, അശോക് കുമാര്‍, ജൂബര്‍ ഖാന്, രാംലാല്‍, ദീപക് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

