കണ്ണൂരിൽ ഒരു കോടിയുടെ സ്വർണം പിടികൂടി
text_fieldsമട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വർണ വേട്ട. ഒരു കോടിയിലധികം രൂപ വില വരുന്ന സ്വർണവുമായി രണ്ടുപേരെ ഡി.ആര്.ഐയും കസ്റ്റംസും നടത്തിയ പരിശോധനയില്‍ പിടികൂടി. കാസർകോട് സ്വദേശി മുഹമ്മദ് അല്‍ത്താഫ്, പയ്യന്നൂര്‍ സ്വദേശി മുഹമ്മദ് ബഷീര്‍ എന്നിവരില്‍ നിന്നാണ് സ്വർണം പിടികൂടിയത്. ബുധനാഴ്ച രാവിലെ ദുബൈയില്‍നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസിലെത്തിയ യാത്രക്കാരില്‍നിന്നാണ് സ്വർണം പിടികൂടിയത്.
പരിശോധനയില്‍ സംശയം തോന്നിയതിനെത്തുടര്‍ന്ന് ഇരുവരെയും കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് 1297 ഗ്രാം സ്വർണം കണ്ടെത്തിയത്. പേസ്റ്റ് രൂപത്തിലാക്കിയ സ്വർണം ഇരുവരും ധരിച്ച സോക്സിനുള്ളില്‍ ഒളിപ്പിച്ചനിലയിലായിരുന്നു. മുഹമ്മദ് അല്ത്താഫില്നിന്ന് 71 ലക്ഷം രൂപയുടെ 1157 ഗ്രാം സ്വർണവും മുഹമ്മദ് ബഷീറില്‍നിന്ന് 39 ലക്ഷം രൂപ വിലവരുന്ന 640 ഗ്രാം സ്വർണവുമാണ് പിടികൂടിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

