Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightMattannurchevron_rightക​ണ്ണൂ​ര്‍...

ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ളത്തിൽ സ്വര്‍ണം പിടികൂടി

text_fields
bookmark_border
ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ളത്തിൽ സ്വര്‍ണം പിടികൂടി
cancel
camera_alt

സ്വര്‍ണം ചോക്ലറ്റില്‍ പൊതിഞ്ഞ നിലയില്‍

മ​ട്ട​ന്നൂ​ര്‍: ക​ണ്ണൂ​ര്‍ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ളം വ​ഴി ചോ​ക്ല​റ്റി​ല്‍ ഒ​ളി​പ്പി​ച്ചു​ക​ട​ത്തു​ക​യാ​യി​രു​ന്ന സ്വ​ര്‍ണം പി​ടി​കൂ​ടി. കാ​സ​ര്‍കോ​ട്​ മു​ള്ളേ​രി​യ സ്വ​ദേ​ശി മു​ഹ​മ്മ​ദി​ല്‍ (60) നി​ന്നാ​ണ് 9,19,000 രൂ​പ വി​ല​വ​രു​ന്ന 175 ഗ്രാം ​സ്വ​ര്‍ണം ക​സ്​​റ്റം​സ് പി​ടി​കൂ​ടി​യ​ത്.

ചൊ​വ്വാ​ഴ്ച രാ​ത്രി ദു​ബൈ​യി​ല്‍നി​ന്ന് എ​യ​ര്‍ ഇ​ന്ത്യ എ​ക്‌​സ്പ്ര​സ് വി​മാ​ന​ത്തി​ലെ​ത്തി​യ മു​ഹ​മ്മ​ദി​നെ ചെ​ക്കി​ങ്​ പ​രി​ശോ​ധ​ന​യി​ല്‍ സം​ശ​യം തോ​ന്നി​യ​തി​നെ​ത്തു​ട​ര്‍ന്ന് ക​സ്​​റ്റം​സ് ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് സ്വ​ര്‍ണം ക​ണ്ടെ​ത്തി​യ​ത്.

സ്വ​ര്‍ണ​ബി​സ്‌​ക​റ്റ് ക​ഷ​​ണ​ങ്ങ​ളാ​ക്കി ചോ​ക്ല​റ്റി​നു​ള്ളി​ല്‍ ഒ​ളി​പ്പി​ച്ച​നി​ല​യി​ലാ​യി​രു​ന്നു. സം​ശ​യം തോ​ന്നി​യ​തി​നെ തു​ട​ര്‍ന്ന്​ ക​സ്​​റ്റം​സ് ചോ​ക്ല​റ്റ് ബോ​ക്‌​സി​ലെ മു​ഴു​വ​ന്‍ മി​ഠാ​യി​ക​ളും പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് അ​ഞ്ചു​ മി​ഠാ​യി​ക്കു​ള്ളി​ല്‍ സ്വ​ര്‍ണം ക​ണ്ടെ​ത്തി​യ​ത്.

ചൊ​വ്വാ​ഴ്ച ദു​ബൈ​യി​ല്‍നി​ന്നെ​ത്തി​യ കാ​സ​ര്‍കോ​ട്​ സ്വ​ദേ​ശി അ​ബ്​​ദു​ൽ സ​നാ​ഫി​ല്‍നി​ന്ന് 423 ഗ്രാം ​സ്വ​ര്‍ണം ക​സ്​​റ്റം​സ് പി​ടി​കൂ​ടി​യി​രു​ന്നു. പ​രി​ശോ​ധ​ന​ക്ക് ക​സ്​​റ്റം​സ് അ​സി. ക​മീ​ഷ​ണ​ര്‍ ഇ. ​വി​കാ​സ്, സൂ​പ്ര​ണ്ടു​മാ​രാ​യ എ​ന്‍.​സി. പ്ര​ശാ​ന്ത്, പി. ​ജ്യോ​തി​ല​ക്ഷ്മി, ഇ​ന്‍സ്‌​പെ​ക്ട​ര്‍മാ​രാ​യ പ്ര​കാ​ശ​ന്‍ കൂ​ട​പ്പു​റം, മ​നീ​ഷ്കു​മാ​ര്‍ ഖ​ട്ടാ​ന, ഗു​ര്‍മി​ത്​ സി​ങ്​ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gold smugglinggold seized
News Summary - gold seized from kannur airport
Next Story