Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightMattannurchevron_rightവ്യാപാര സമുച്ചയത്തിൽ...

വ്യാപാര സമുച്ചയത്തിൽ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം

text_fields
bookmark_border
വ്യാപാര സമുച്ചയത്തിൽ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം
cancel
Listen to this Article

മ​ട്ട​ന്നൂ​ർ: മ​ട്ട​ന്നൂ​ർ ബ​സ് സ്റ്റാ​ൻ​ഡി​നു​സ​മീ​പ​മു​ള്ള ബ​ഹു​നി​ല വ്യാ​പാ​ര​സ​മു​ച്ച​യം ഐ ​മാ​ളി​ൽ തീ​പി​ടി​ത്തം. ല​ക്ഷ​ങ്ങ​ളു​ടെ ഉ​ൽ​പ​ന്ന​ങ്ങ​ൾ ക​ത്തി​ന​ശി​ച്ചു. എ.​എം ട്രേ​ഡേ​ഴ്സ് എ​ന്ന ചി​ല്ല​റ- മൊ​ത്ത വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​നാ​ണ് തീ​പി​ടി​ച്ച​ത്. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ട് കാ​ര​ണ​മാ​ണ് തീ​പി​ടി​ത്തം എ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

കെ. ​ഷ​മീം, എം.​പി. മി​ർ​ഷാ​ദ് എ​ന്നി​വ​രു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് സ്ഥാ​പ​നം. സ്റ്റേ​ഷ​ന​റി, ബി​സ്ക​റ്റ്, സി​ഗ​ര​റ്റ് ഇ​ന​ങ്ങ​ളാ​ണ് ക​ത്തി​ന​ശി​ച്ച​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ 6.30ഓ​ടെ ഷ​ട്ട​റി​നു​ള്ളി​ൽ​നി​ന്ന് ശ​ബ്ദം കേ​ൾ​ക്കു​ക​യും പു​ക​ഉ​യ​രു​ന്ന​തും ക​ണ്ട​തോ​ടെ സ​മീ​പ​വാ​സി​ക​ൾ പൊ​ലീ​സി​നെ​യും അ​ഗ്നി​ര​ക്ഷാ​സേ​ന​യെ​യും അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

അ​ഗ്നി​ര​ക്ഷാ​സേ​ന സ്ഥ​ല​ത്തെ​ത്തി താ​ഴ് ത​ക​ർ​ത്ത് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം​ന​ട​ത്തി. ഫ​യ​ർ​സ്റ്റേ​ഷ​ൻ ഓ​ഫി​സ​ർ ഉ​ണ്ണി​കൃ​ഷ്ണ​ന്റെ നേ​തൃ​ത്വ​ത്തി​ൽ സീ​നി​യ​ർ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫി​സ​ർ സു​രേ​ന്ദ്ര​ബാ​ബു, ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫി​സ​ർ​മാ​രാ​യ പ്ര​വീ​ൺ​കു​മാ​ർ, രാ​ജേ​ഷ് തോ​ട്ട​ത്തി​ൽ, കെ.​വി. വി​ജേ​ഷ്, ഷി​ജു, ര​മേ​ശ്, ര​ജീ​ഷ്, സി​മി​ത്ത്, അ​ഖി​ൽ, ശ്രീ​ധ​ര​ൻ, വി​ശ്വ​നാ​ഥ​ൻ, ര​വീ​ന്ദ്ര​ൻ എ​ന്നി​വ​രും പൊ​ലീ​സും നാ​ട്ടു​കാ​രും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Fire
News Summary - Fire in shopping mall
Next Story