Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightMattannurchevron_rightലീ​ഗ് കൗൺസിലർ...

ലീ​ഗ് കൗൺസിലർ രാജിവെച്ചു; മട്ടന്നൂരിൽ ഉപതെരഞ്ഞെടുപ്പ്

text_fields
bookmark_border
ലീ​ഗ് കൗൺസിലർ രാജിവെച്ചു; മട്ടന്നൂരിൽ ഉപതെരഞ്ഞെടുപ്പ്
cancel

മ​ട്ട​ന്നൂ​ര്‍: മ​ട്ട​ന്നൂ​ര്‍ ന​ഗ​ര​സ​ഭ​യി​ലെ മു​സ്​​ലിം ലീ​ഗ് കൗ​ണ്‍സി​ല​ര്‍ എം.​കെ. ന​ജ്മ രാ​ജി​വെ​ച്ചു. പാ​ലോ​ട്ടു​പ​ള്ളി വാ​ര്‍ഡി​ല്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന് ക​ള​മൊ​രു​ങ്ങു​ന്നു. ഗ​വ. സ്‌​കൂ​ളി​ല്‍ നി​യ​മ​നം ല​ഭി​ച്ച​തി​നെ​ത്തു​ട​ര്‍ന്നാ​ണ് കൗ​ണ്‍സി​ല​ര്‍ സ്ഥാ​നം രാ​ജി​വെ​ച്ച​ത്. ലീ​ഗി​ന് ഏ​റെ സ്വാ​ധീ​ന​മു​ള്ള വാ​ര്‍ഡി​ല്‍ ക​ഴി​ഞ്ഞ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ല്‍.​ഡി.​എ​ഫി​ന് മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ക്കാ​ന്‍ ക​ഴി​ഞ്ഞി​രു​ന്നു.

മ​ട്ട​ന്നൂ​ര്‍ ന​ഗ​ര​സ​ഭ ഭ​ര​ണ​സ​മി​തി​ക്ക് ഒ​രു​വ​ര്‍ഷം കൂ​ടി​യാ​ണ് കാലാവധി​യു​ള്ള​ത്. എ​ങ്കി​ലും എം.​കെ. ന​ജ്മ​യു​ടെ രാ​ജി പ്ര​തീ​ക്ഷി​ച്ച ഇ​ട​തു​പ​ക്ഷം വാ​ര്‍ഡി​ല്‍ പ്ര​വ​ര്‍ത്ത​ന​മാ​രം​ഭി​ച്ചി​രു​ന്നു. നി​ല​വി​ലെ രാ​ഷ്​​ട്രീ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ വാ​ര്‍ഡ് പി​ടി​ച്ചെ​ടു​ക്കു​ക​യാ​ണ് ഇ​ട​തു​പ​ക്ഷ​ത്തി​െൻറ ല​ക്ഷ്യം.എ​ന്നാ​ല്‍, വാ​ര്‍ഡി​ല്‍ സു​പ​രി​ചി​ത​യാ​യ സ്ഥാ​നാ​ര്‍ഥി​യെ നി​ര്‍ത്തി പു​തി​യ ഭ​ര​ണ​സ​മി​തി​യി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പൊ​രു​ക്കം​കൂ​ടി ന​ട​ത്താ​നു​ള്ള അ​വ​സ​ര​മാ​യാ​ണ് മു​സ്​​ലിം ലീ​ഗ് വ​രാ​നി​രി​ക്കു​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നെ കാ​ണു​ന്ന​ത്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:resignsMattannurBy-electionCouncilor
News Summary - Councilor resigns; By-election in Mattannur
Next Story