Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightMattannurchevron_rightകോൺഗ്രസ്​ ഒാഫിസ്​...

കോൺഗ്രസ്​ ഒാഫിസ്​ നിർമാണ പെർമിറ്റ്​ റദ്ദാക്കൽ: നഗരസഭ നടപടിക്ക്​ സ്​റ്റേ

text_fields
bookmark_border
കോൺഗ്രസ്​ ഒാഫിസ്​ നിർമാണ പെർമിറ്റ്​ റദ്ദാക്കൽ: നഗരസഭ   നടപടിക്ക്​ സ്​റ്റേ
cancel

മ​ട്ട​ന്നൂ​ര്‍: മ​ട്ട​ന്നൂ​രി​ലെ കോ​ണ്‍ഗ്ര​സ് ഓ​ഫി​സ് കെ​ട്ടി​ട നി​ര്‍മാ​ണ പെ​ര്‍മി​റ്റ് റ​ദ്ദാ​ക്കി​യ മ​ട്ട​ന്നൂ​ര്‍ ന​ഗ​ര​സ​ഭ​യു​ടെ ന​ട​പ​ടി ഹൈ​കോ​ട​തി സ്‌​റ്റേ ചെ​യ്ത​താ​യി കോ​ണ്‍ഗ്ര​സ് നേ​താ​ക്ക​ള്‍ മ​ട്ട​ന്നൂ​രി​ല്‍ വാ​ര്‍ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു. ന​ഗ​ര​സ​ഭ​ക്കും സി.​പി.​എ​മ്മി​നും തി​രി​ച്ച​ടി​യാ​ണ് കോ​ട​തി ന​ട​പ​ടി​യി​ലൂ​ടെ ഉ​ണ്ടാ​യ​തെ​ന്നും നേ​താ​ക്ക​ള്‍ ആ​രോ​പി​ച്ചു.

മ​ട്ട​ന്നൂ​ര്‍ ശി​വ​പു​രം റോ​ഡി​ല്‍ മ​ണ്ഡ​ലം കോ​ണ്‍ഗ്ര​സ് ക​മ്മി​റ്റി നി​ര്‍മി​ക്കു​ന്ന ര​ണ്ടു​നി​ല ഓ​ഫി​സ് കെ​ട്ടി​ട​ത്തി​‍െൻറ പെ​ര്‍മി​റ്റ് റ​ദ്ദാ​ക്കി​യി​രു​ന്നു. ഇ​തി​നെ​തി​രെ​യാ​ണ് കോ​ണ്‍ഗ്ര​സ് നേ​തൃ​ത്വം ഹൈ​കോ​ട​തി​യി​ല്‍ പോ​യ​ത്.

2015-16 വ​ര്‍ഷ​ത്തി​ല്‍ ന​ഗ​ര​സ​ഭ​യി​ല്‍നി​ന്ന് അ​നു​വ​ദി​ച്ച കെ​ട്ടി​ട നി​ര്‍മാ​ണ പെ​ര്‍മി​റ്റ് ഈ ​കാ​ല​യ​ള​വി​ല്‍ പ​ണി പൂ​ര്‍ത്തീ​ക​രി​ക്കാ​ന്‍ സാ​ധി​ക്കാ​ത്ത​തി​നാ​ല്‍ അ​പേ​ക്ഷ ന​ല്‍കി​യെ​ങ്കി​ലും ന​ഗ​ര​സ​ഭ പ​ല ച​ട്ട​വി​രു​ദ്ധ​മാ​യ കാ​ര്യ​ങ്ങ​ള്‍ പ​റ​ഞ്ഞ് പു​തു​ക്കി ന​ല്‍കി​യി​ല്ലെ​ന്നും ന​ഗ​ര​സ​ഭ​ക്കും സി.​പി.​എ​മ്മി​നും ഏ​റ്റ തി​രി​ച്ച​ടി​യാ​ണ് കോ​ട​തി​യു​ടെ സ്​​റ്റേ​യെ​ന്നും നേ​താ​ക്ക​ള്‍ പ​റ​ഞ്ഞു. വാ​ര്‍ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ വി.​ആ​ര്‍. ഭാ​സ്‌​ക​ര​ന്‍, ടി.​വി. ര​വീ​ന്ദ്ര​ന്‍, എം. ​ദാ​മോ​ദ​ര​ന്‍, എ.​കെ. രാ​ജേ​ഷ്, കെ.​വി. ജ​യ​ച​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ConstructionCongress OfficePermitCancellation
News Summary - Cancellation of Congress Office Construction Permit
Next Story