പോക്സോ കേസില്‍ പ്രതിക്ക് നാലു വര്‍ഷം തടവും പിഴയും
text_fieldsrepresentational image
മട്ടന്നൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസില്‍ പ്രതിക്ക് നാലു വര്‍ഷം തടവും 25,000 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. കയനിയിലെ ചേരിക്കല്‍ ഹൗസില്‍ എ.കെ. വിജേഷിനെയാണ് കുറ്റക്കാരനാണെന്ന് കണ്ടെത്തി മട്ടന്നൂര്‍ അതിവേഗത കോടതി ജഡ്ജ് അനിറ്റ് ജോസഫ് ശിക്ഷിച്ചത്.
പിഴത്തുക പെൺകുട്ടിക്ക് നല്‍കണം. പിഴത്തുകയില്‍ വീഴ്ച വരുത്തിയാല്‍ അധിക തടവ് അനുഭവിക്കണം. 2020 ഒക്ടോബര്‍ നാലിന് വൈകീട്ട് നടന്നു പോവുകയായിരുന്നു പെണ്‍കുട്ടിയെ പ്രതി സ്കൂട്ടറില്‍ പിന്തുടര്ന്ന് ലൈംഗിക അതിക്രമം നടത്തി എന്നതാണ് കേസിന് ആസ്പദമായ സംഭവം.മട്ടന്നൂര്‍ പൊലീസ് സ്റ്റേഷന് എസ്.ഐ ഷിബു എഫ്. പോള്‍ ആണ് കേസ് അന്വേഷണം നടത്തി പ്രതിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വക്കേറ്റ് പി.വി. ഷീന ഹാജരായി.

