Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകോ​ട്ട​യത്ത് ടി​ഷ്യൂ...

കോ​ട്ട​യത്ത് ടി​ഷ്യൂ പേ​പ്പ​ർ നി​ർ​മാ​ണ യൂ​നി​റ്റി​ൽ വ​ൻ തീ​പി​ടി​ത്തം

text_fields
bookmark_border
കോ​ട്ട​യത്ത് ടി​ഷ്യൂ പേ​പ്പ​ർ നി​ർ​മാ​ണ   യൂ​നി​റ്റി​ൽ വ​ൻ തീ​പി​ടി​ത്തം
cancel
camera_alt

കോ​ട്ട​യം എ​സ്.​എ​ച്ച്. മൗ​ണ്ടി​ലെ ടി​ഷ്യൂ പേ​പ്പ​ർ നി​ർ​മാ​ണ യൂ​നി​റ്റി​ലു​ണ്ടാ​യ തീ​പി​ടി​ത്തം

കോ​ട്ട​യം: ന​ഗ​ര​ത്തി​ലെ എ​സ്.​എ​ച്ച് മൗ​ണ്ടി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ടി​ഷ്യു പേ​പ്പ​ർ നി​ർ​മാ​ണ യൂ​നി​റ്റി​ൽ വ​ൻ തീ​പി​ടി​ത്തം. യൂ​നി​റ്റ് പ്ര​വ​ർ​ത്തി​ക്കു​ന്ന മൂ​ന്നു കെ​ട്ടി​ട​ങ്ങ​ളി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ഇ​തി​ൽ ര​ണ്ട് കെ​ട്ടി​ട​ങ്ങ​ൾ പൂ​ർ​ണ​മാ​യി ക​ത്തി​ന​ശി​ച്ചു. അ​വ​ധി ദി​വ​സ​മാ​യ​തി​നാ​ൽ ജീ​വ​ന​ക്കാ​ർ ഫാ​ക്ട​റി​യി​ൽ ഇ​ല്ലാ​തി​രു​ന്ന​ത് വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യി.

വൈ​കീ​ട്ട് ആ​റു മ​ണി​യോ​ടെ എ​സ്.​എ​ച്ച് മൗ​ണ്ട്-​ചു​ങ്കം റോ​ഡി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ജെ.​എ​ൻ. ഇ​ൻ​ഡ​സ്ട്രീ​സ് എ​ന്ന ടി​ഷ്യു പേ​പ്പ​ർ നി​ർ​മാ​ണ യൂ​നി​റ്റി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. പേ​പ്പ​ർ നി​ർ​മാ​ണ യൂ​നി​റ്റ് ആ​യ​തി​നാ​ൽ സ​മീ​പ​ത്തേ​ക്ക് തീ ​വേ​ഗം പ​ട​ർ​ന്നു. കെ​ട്ടി​ട​ത്തി​ന്‍റെ മു​ൻ​വ​ശ​ത്തെ ഷ​ട്ട​ർ പൂ​ട്ടി​യ​തി​നാ​ൽ അ​ഗ്നി​ര​ക്ഷ​സേ​നാം​ഗ​ങ്ങ​ൾ​ക്ക് ആ​ദ്യം ഉ​ള്ളി​ൽ ക​യ​റാ​ൻ ക​ഴി​ഞ്ഞി​ല്ല. തു​ട​ർ​ന്ന് ഷ​ട്ട​ർ ഉ​റ​പ്പി​ച്ച ഭി​ത്തി ത​ക​ർ​ത്താ​ണ് സേ​നാം​ഗ​ങ്ങ​ൾ ഉ​ള്ളി​ൽ ക​യ​റി​യ​ത്. നി​ർ​മാ​ണ യൂ​നി​റ്റ് പ്ര​വ​ർ​ത്തി​ക്കു​ന്ന വ​ള​പ്പി​ലെ കെ​ട്ടി​ട​ങ്ങ​ളി​ൽ മൂ​ന്നെ​ണ്ണ​മാ​ണ് അ​ഗ്നി​ക്കി​ര​യാ​യ​ത്.

യൂ​നി​റ്റി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന​വ​രും വാ​ഹ​ന യാ​ത്ര​ക്കാ​രും അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​മാ​ണ് തീ​യും പു​ക​യും ഉ​യ​രു​ന്ന​ത് ആ​ദ്യം ക​ണ്ട​ത്. ഉ​ട​ൻ​ത​ന്നെ അ​ഗ്നി​ര​ക്ഷ​സേ​ന​യെ വി​വ​രം അ​റി​യി​ച്ചു. കോ​ട്ട​യം, ക​ടു​ത്തു​രു​ത്തി അ​ട​ക്ക​മു​ള്ള അ​ഗ്നി​ര​ക്ഷ​സേ​ന യൂ​നി​റ്റു​ക​ൾ സ്ഥ​ല​ത്തെ​ത്തി‍യാ​ണ് തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​ത്. തീ​പി​ടി​ത്ത കാ​ര​ണ​ത്തെ കു​റി​ച്ച് വ്യ​ക്ത​ത​യി​ല്ല. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​വാം കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

ഗാ​ന്ധി​ന​ഗ​ർ പൊ​ലീ​സും ജ​ന​പ്ര​തി​നി​ധി​ക​ളും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. ഏ​റെ കാ​ല​മാ​യി എ​സ്.​എ​ച്ച്. മൗ​ണ്ടി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​ണ് ടി​ഷ്യു പേ​പ്പ​ർ നി​ർ​മാ​ണ യൂ​നി​റ്റ്. സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചാ​ണോ യൂ​നി​റ്റ് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​തെ​ന്ന് പ​രി​ശോ​ധി​ക്കു​മെ​ന്ന് അ​ഗ്നി​ര​ക്ഷ​സേ​ന അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FireMassive FireKottayam
News Summary - Massive fire at a tissue paper manufacturing unit in Kottayam.
Next Story