Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസുധാകരൻെറ വിശ്വസ്​തൻ...

സുധാകരൻെറ വിശ്വസ്​തൻ മാർട്ടിൻ ജോർജ്​ കണ്ണൂർ കോൺഗ്രസി​െൻറ അമരത്തേക്ക്​

text_fields
bookmark_border
സുധാകരൻെറ വിശ്വസ്​തൻ മാർട്ടിൻ ജോർജ്​ കണ്ണൂർ കോൺഗ്രസി​െൻറ അമരത്തേക്ക്​
cancel
camera_alt

മാർട്ടിൻ ജോർജ്

കണ്ണൂർ: അനുഭവ കരുത്തി​െൻറ പിൻബലത്തിലാണ്​ അഡ്വ. മാർട്ടിൻ ജോർജ്​ കണ്ണൂർ ജില്ല കോൺഗ്രസി​െൻറ അധ്യക്ഷ പദവിയിലെത്തിയത്​. വിദ്യാർഥി സംഘടനയായ കെ.എസ്.യുവി​െൻറ കളരിയിൽനിന്ന്​ രാഷ്​ട്രീയത്തി​െൻറ ബാലപാഠം അഭ്യസിച്ചാണ്​ അദ്ദേഹം സജീവ രാഷ്​ട്രീയ പ്രവർത്തനത്തിലേക്ക്​ വളർന്നത്​. കെ.പി.സി.സി പ്രസിഡൻറ്​ കെ. സുധാകരൻ എം.പിയുടെ വിശ്വസ്​തനായി രാഷ്​​ട്രീയത്തിൽ നിലകൊണ്ടതും ഡി.സി.സി പ്രസിഡൻറ്​ എന്ന പദവിയിലേക്കുള്ള വളർച്ച ത്വരിതപ്പെടുത്തിയ ഘടകമാണ്​.

നിർമലഗിരി കോളജിലെ വിദ്യാർഥി കാലഘട്ടത്തിൽ കെ.എസ്.യു യൂനിറ്റ് പ്രസിഡൻറായാണ് സംഘടന നേതൃനിരയിലേക്ക് കടന്നുവന്നത്. തുടർന്ന് കേരള വിദ്യാർഥി യൂനിയൻ താലൂക്ക് കമ്മിറ്റി സെക്രട്ടറിയായും കണ്ണൂർ ജില്ല ഉപാധ്യക്ഷനായും പ്രവർത്തിച്ച ശേഷം നീണ്ട 12 വർഷക്കാലം കെ.എസ്.യു ജില്ല പ്രസിഡൻറായി വിദ്യാർഥി സംഘടന പ്രവർത്തനത്തിൽ മികവുതെളിയിച്ചു. ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയായാണ് കോൺഗ്രസ്‌ നേതൃനിരയിലേക്ക് കടന്നുവന്നത്. ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ച മാർട്ടിൻ ജില്ലയിലെ കോൺഗ്രസ് സംഘടനാരംഗത്ത് വ്യക്തിബന്ധംകൊണ്ടും സംഘാടക മികവുകൊണ്ടും പൊതുസ്വീകാര്യനായി. പിന്നീട് കെ.പി.സി.സി അംഗം, നിർവാഹക സമിതി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. നിലവിൽ കെ.പി.സി.സി ജനറൽ സെക്രട്ടറിയായിരിക്കേയാണ് ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷനായി നിയമിതനാകുന്നത്​.

വിദ്യാർഥി കാലഘട്ടത്തിൽതന്നെ കോളജ് യൂനിയൻ ജനറൽ സെക്രട്ടറി, കാലിക്കറ്റ് യൂനിവേഴ്​സിറ്റി യൂനിയൻ കൗൺസിലർ എന്നീ നിലകളിൽ തിളങ്ങി. ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ എക്​സിക്യൂട്ടിവ് അംഗം, സംസ്ഥാന യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ, ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് ലിമിറ്റഡ് ചെയർമാൻ എന്നീ സ്ഥാനങ്ങളും അദ്ദേഹത്തെ തേടിയെത്തി. നിലവിൽ കണ്ണൂർ ജവഹർലാൽ നെഹ്റു പബ്ലിക് ലൈബ്രറി വൈസ് ചെയർമാനായും കണ്ണൂർ കോർപറേഷൻ ഹെൽത്ത് സ്ഥിരം സമിതി ചെയർമാനായും പ്രവർത്തിച്ചുവരുകയാണ്.

കോൺഗ്രസ്‌ രാഷ്​ട്രീയത്തിൽ ലീഡർ കെ. കരുണാകര​െൻറ ഉറ്റ അനുയായിയും കെ. സുധാകരൻ എം.പിയുടെ വിശ്വസ്​തനുമാണ് അഡ്വ. മാർട്ടിൻ ജോർജ്. നിർമലഗിരി കോളജിൽനിന്ന്​ ബി.എസ്​സി സുവോളജിയിൽ ബിരുദ പഠനം പൂർത്തിയാക്കിയ മാർട്ടിൻ ജോർജ് തിരുവനന്തപുരം ലോ അക്കാദമിയിൽനിന്ന്​ നിയമ ബിരുദവും നേടി. വിദ്യാർഥി നേതാവായിരുന്ന വേളയിൽ നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകുകയും നിരവധി തവണ ജയിൽവാസം അനുഭവിക്കുകയും ചെയ്​തിട്ടുണ്ട്. കണ്ണൂർ ചെറുപുഴ സ്വദേശിനി ജാൻസി അലക്​സാണ് ഭാര്യ. കണ്ണൂർ ശ്രീപുരം സ്​കൂളിലെ എട്ടാം ക്ലാസ്​ വിദ്യാർഥി ജീവൻ മാർട്ടിൻ ജോർജ് മകനാണ്​.




Show Full Article
TAGS:Kannur Congress Martin George 
News Summary - Martin George to lead of the Kannur Congress
Next Story