Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമൻസൂർവധം:...

മൻസൂർവധം: സി.​പി.​എം-​പൊ​ലീ​സ് ഗൂഢാലോചനക്കെതിരെ മുസ്​ലിം ലീഗ്​ നീതിസമരം

text_fields
bookmark_border
youth league
cancel
camera_alt

തലശ്ശേരിയിൽ നടന്ന യൂത്ത് ലീഗ് നീതിസമരം മണ്ഡലം പ്രസിഡൻറ് റഷീദ് തലായി ഉദ്ഘാടനം ചെയ്യുന്നു

ക​ണ്ണൂ​ര്‍: യൂ​ത്ത് ലീ​ഗ് പ്ര​വ​ര്‍ത്ത​ക​ന്‍ മ​ന്‍സൂ​ര്‍ വ​ധ​ക്കേ​സി​ലെ പ്ര​ധാ​ന പ്ര​തി​ക​ളെ പി​ടി​കൂ​ടാ​തെ നി​ര​പ​രാ​ധി​ക​ളാ​യ യൂ​ത്ത് ലീ​ഗ് പ്ര​വ​ര്‍ത്ത​ക​ര്‍ക്കെ​തി​രെ ക​ള്ള​ക്കേ​സെ​ടു​ത്ത് അ​റ​സ്​​റ്റ്​ ചെ​യ്യു​ന്ന കൊ​ള​വ​ല്ലൂ​ര്‍, ചൊ​ക്ലി പൊ​ലീ​സി​െൻറ അ​നീ​തി​ക്കെ​തി​രെ​യും സി.​പി.​എം-​പൊ​ലീ​സ് ഗൂ​ഢാ​ലോ​ച​ന​ക്കെ​തി​രെ​യും ജി​ല്ല യൂ​ത്ത് ലീ​ഗ് ക​മ്മി​റ്റി ആ​ഹ്വാ​ന പ്ര​കാ​രം ക​ണ്ണൂ​ര്‍ മ​ണ്ഡ​ലം യൂ​ത്ത് ലീ​ഗ് കാ​ല്‍ടെ​ക്‌​സ് ഗാ​ന്ധി സ​ര്‍ക്കി​ളി​ല്‍ ന​ട​ത്തി​യ നീ​തി സ​മ​രം മു​സ്‌​ലിം ലീ​ഗ് ജി​ല്ല സെ​ക്ര​ട്ട​റി കെ.​പി. താ​ഹി​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്​​​തു. മ​ണ്ഡ​ലം യൂ​ത്ത് ലീ​ഗ് പ്ര​സി​ഡ​ൻ​റ്​ ഇ​സ്സു​ദ്ദീ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​സ്​​ലം പാ​റേ​ത്ത്, ജി​ല്ല ട്ര​ഷ​റ​ര്‍ മു​സ്​​ലി​ഹ് മ​ഠ​ത്തി​ല്‍, എം.​പി. അ​ന​സ്, ഷ​കീ​ബ് നീ​ര്‍ച്ചാ​ല്‍, യൂ​നു​സ് നീ​ര്‍ച്ചാ​ല്‍, എം.​കെ.​പി. മു​ഹ​മ്മ​ദ്, ഗ​സാ​ലി താ​ണ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

പാ​നൂ​ർ: സി.​പി.​എം-​പൊ​ലീ​സ് ഗൂ​ഢാ​ലോ​ച​ന​ക്കെ​തി​രെ മു​സ്​​ലിം യൂ​ത്ത് ലീ​ഗ് നീ​തി സ​മ​രം ന​ട​ത്തി. തൃ​പ്ര​ങ്ങോ​ട്ടൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ക​ട​വ​ത്തൂ​രി​ൽ പ​ഞ്ചാ​യ​ത്ത് മു​സ്​​ലിം​ലീ​ഗ് പ്ര​സി​ഡ​ൻ​റ് ഗ​ഫൂ​ർ മൂ​ല​ശ്ശേ​രി ഉ​ദ്ഘാ​ട​നം ചെ​യ്​​തു. നൗ​ഫ​ൽ പ​നോ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ.​പി. ഇ​സ്​​മാ​യി​ൽ, നെ​ല്ലൂ​ർ ഇ​സ്​​മാ​യി​ൽ, നാ​സ​ർ പു​ത്ത​ല​ത്ത്, കെ. ​അ​ഷ്​​ഫാ​ഖ്, അ​ബൂ​ബ​ക്ക​ർ ഞോ​ല​യി​ൽ, സാ​ബി​ർ പ​ള്ളി​യി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ക​ല്ലി​ക്ക​ണ്ടി​യി​ൽ മു​സ്​​ലിം യൂ​ത്ത് ലീ​ഗ് ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​മീ​ർ പ​റ​മ്പ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്​​തു.

മു​സ്​​ലിം യൂ​ത്ത് ലീ​ഗ് ജി​ല്ല സെ​ക്ര​ട്ട​റി സി.​കെ. മു​ഹ​മ്മ​ദ​ലി സം​സാ​രി​ച്ചു. യൂ​നു​സ് പ​ട്ടാ​ടം, മ​ഹ്​​മൂ​ദ് കു​ള​ത്തി​ങ്ക​ര, സി.​കെ. ഷാ​ഹി​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. മു​ക്കി​ൽ പീ​ടി​ക​യി​ൽ ഇ.​എ. നാ​സ​ർ ഉ​ദ്ഘാ​ട​നം ചെ​യ്​​തു. സി.​കെ. ന​ജാ​ഫ്, അ​ഫ്​​നാ​സ് കൊ​ല്ല​ത്തി, കെ.​വി. റി​യാ​സ്, മ​ൻ​സൂ​റി​െൻറ സ​ഹോ​ദ​ര​ങ്ങ​ളാ​യ മു​നീ​ബ്, മു​ഹ്സി​ൻ, മു​ബീ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

പെ​രി​ങ്ങ​ത്തൂ​ർ: കൊ​ല്ല​പ്പെ​ട്ട മു​സ്​​ലിം ലീ​ഗ് പ്ര​വ​ർ​ത്ത​ക​ൻ മ​ൻ​സൂ​റി‍െൻറ യ​ഥാ​ർ​ഥ പ്ര​തി​ക​ളെ പി​ടി​കൂ​ടാ​തെ സി.​പി.​എം, പൊ​ലീ​സ് ഗൂ​ഢാ​ലോ​ച​ന ന​ട​ത്തു​ന്നു എ​ന്നാ​രോ​പി​ച്ച് മു​സ്​​ലിം യൂ​ത്ത് ലീ​ഗ് വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ നീ​തി സ​മ​രം ന​ട​ത്തി. അ​ണി​യാ​രം, മു​ക്കി​ൽ പീ​ടി​ക, ക​രി​യാ​ട് ബാ​ല​ൻ പീ​ടി​ക, പു​തു​ശ്ശേ​രി പ​ള്ളി, പെ​രി​ങ്ങ​ത്തൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് നീ​തി സ​മ​രം ന​ട​ത്തി​യ​ത്. മു​ക്കി​ൽ പീ​ടി​ക​യി​ൽ ന​ട​ന്ന സ​മ​രം മു​ൻ പാ​നൂ​ർ ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ ഇ.​എ. നാ​സ​ർ ഉ​ദ്ഘാ​ട​നം ചെ​യ്​​തു.

എം.​എ​സ്.​എ​ഫ് സം​സ്ഥാ​ന ട്ര​ഷ​റ​ർ സി.​കെ. ന​ജാ​ഫ്, അ​ഫ്​​നാ​സ്, കെ.​പി. റി​യാ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. കൊ​ല്ല​പ്പെ​ട്ട മ​ൻ​സൂ​റി‍െൻറ സ​ഹോ​ദ​ര​ങ്ങ​ളാ​യ മു​നീ​ബ്, മു​ഹ്സി​ൻ, മു​ബി​ൻ എ​ന്നി​വ​ർ നീ​തി​സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു.

ച​ക്ക​ര​ക്ക​ല്ല്: മ​ൻ​സൂ​ർ വ​ധ​ക്കേ​സ് മു​ഴു​വ​ൻ പ്ര​തി​ക​ളെ​യും അ​റ​സ്​​റ്റ്​ ചെ​യ്യു​ക, നി​ര​പ​രാ​ധി​ക​ളാ​യ യൂ​ത്ത് ലീ​ഗ് പ്ര​വ​ർ​ത്ത​ക​രെ വേ​ട്ട​യാ​ടു​ന്ന ചൊ​ക്ലി, കൊ​ള​വ​ല്ലൂ​ർ പൊ​ലീ​സ് അ​ധി​കാ​രി​ക​ളു​ടെ ന​ട​പ​ടി അ​വ​സാ​നി​പ്പി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ന​ട​ന്ന നീ​തി സ​മ​രം മൗ​വ്വ​ഞ്ചേ​രി​യി​ൽ യൂ​ത്ത് ലീ​ഗ് ജി​ല്ല വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ ഷ​ക്കീ​ർ മൗ​വ്വ​ഞ്ചേ​രി ഉ​ദ്​​ഘാ​ട​നം ചെ​യ്തു. കെ. ​ഫ​ർ​ഹാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി.​കെ. ഫാ​റൂ​ഖ്, യു. ​ഫാ​സി​ൽ, കെ.​ടി.​പി. ഷ​മ്മാ​സ്, ടി.​വി. മു​സ്ത​ഫ ഹാ​ജി, ആ​ക്കാ​വി​ൽ അ​ബ്​​ദു​ൽ സ​ലാം, കെ.​ടി. ഷി​ബി​ലി, അ​ജ്മ​ൽ മു​സ്ത​ഫ, കെ.​ടി. സ​ഹ​ൽ, മു​ഹ​മ്മ​ദ് ആ​ദി​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ത​ല​ശ്ശേ​രി: യൂ​ത്ത് ലീ​ഗ് പ്ര​വ​ർ​ത്ത​ക​ൻ പു​ല്ലൂ​ക്ക​ര മു​ക്കി​ൽ​പീ​ടി​ക​യി​ലെ മ​ൻ​സൂ​ർ വ​ധ​ക്കേ​സി​ൽ മു​ഴു​വ​ൻ പ്ര​തി​ക​ളെ​യും പി​ടി​കൂ​ടാ​തെ നി​ര​പ​രാ​ധി​ക​ളാ​യ യൂ​ത്ത് ലീ​ഗ് പ്ര​വ​ർ​ത്ത​ക​രെ ക​ള്ള​ക്കേ​സി​ൽ കു​ടു​ക്കി ജ​യി​ലി​ല​ട​ച്ച കൊ​ള​വ​ല്ലൂ​ർ, ചൊ​ക്ലി െപാ​ലീ​സ് അ​നീ​തി​ക്കെ​തി​രെ യൂ​ത്ത് ലീ​ഗ് നീ​തി സ​മ​രം സം​ഘ​ടി​പ്പി​ച്ചു. പ​ഴ​യ ബ​സ് സ്​​റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് ന​ട​ന്ന നീ​തി സ​മ​രം ത​ല​ശ്ശേ​രി നി​യോ​ജ​ക മ​ണ്ഡ​ലം യൂ​ത്ത് ലീ​ഗ് പ്ര​സി​ഡ​ൻ​റ് റ​ഷീ​ദ് ത​ലാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു. ത​സ്​​ലിം ചേ​റ്റം​കു​ന്ന് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഫ്സ​ൽ മ​ട്ടാ​മ്പ്രം, ഫ​സ​ൽ ചേ​രി​ക്ക​ൽ, ആ​ഷി​ഖ് മ​ട്ടാ​മ്പ്രം, ഉ​മ്മ​ർ വ​ട​ക്കു​മ്പാ​ട്, മു​നീ​ർ, നൗ​ഷാ​ദ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

സൈ​ദാ​ർ​പ​ള്ളി കു​ഞ്ഞാ​ലി​മ​ര​ക്കാ​ർ പാ​ർ​ക്ക് പ​രി​സ​ര​ത്ത് ന​ട​ന്ന നീ​തി​സ​മ​രം ത​ല​ശ്ശേ​രി മ​ണ്ഡ​ലം മു​സ്​​ലിം​ലീ​ഗ് പ്ര​സി​ഡ​ൻ​റ് ബ​ഷീ​ർ ചെ​റി​യാ​ണ്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം യൂ​ത്ത് ലീ​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ത​ഫ്ലിം മാ​ണി​യാ​ട്ട് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​ഫ്സ​ൽ മ​ട്ടാ​മ്പ്രം, റ​മീ​സ് ന​ര​സിം​ഹ, മ​ഹ​റൂ​ഫ് മാ​ണി​യാ​ട്ട്, ഗ​ഫൂ​ർ ച​ക്യ​ത്ത്മു​ക്ക്, അ​ദ്നാ​ൻ, റ​ഹ്മാ​ൻ ത​ലാ​യി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:youth leaguemansoor murder
News Summary - Mansoor murder: Muslim League fights for justice against CPM-police conspiracy
Next Story