Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകണ്ണൂരിൽ ഇനി...

കണ്ണൂരിൽ ഇനി കുറ്റ്യാട്ടൂർ മാമ്പഴ മധുരം: മാ​മ്പ​ഴ വി​പ​ണ​ന കേ​ന്ദ്രം തു​ട​ങ്ങി

text_fields
bookmark_border
കണ്ണൂരിൽ ഇനി കുറ്റ്യാട്ടൂർ മാമ്പഴ മധുരം:  മാ​മ്പ​ഴ വി​പ​ണ​ന കേ​ന്ദ്രം തു​ട​ങ്ങി
cancel
camera_alt

കൃ​ഷി വ​കു​പ്പി​ന്റെ നേ​തൃ​ത്വ​ത്തി​ൽ അ​ർ​ബ​ൻ സ്ട്രീ​റ്റ് മാ​ർ​ക്ക​റ്റി​ൽ ആ​രം​ഭി​ച്ച കു​റ്റ്യാ​ട്ടൂ​ർ മാ​മ്പ​ഴ സ്റ്റാ​ളി​ന്റെ ഉ​ദ്ഘാ​ട​നം ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പി.​പി. ദി​വ്യ നി​ര്‍വ​ഹി​ച്ച​പ്പോ​ള്‍ 

Listen to this Article

ക​ണ്ണൂ​ർ: ഭൗ​മ​സൂ​ചി​ക പ​ദ​വി നേ​ടി​യ ക​ണ്ണൂ​രി​​ന്‍റെ സ്വ​ന്തം കു​റ്റ്യാ​ട്ടൂ​ർ മാ​മ്പ​ഴ മ​ധു​രം കൂ​ടു​ത​ൽ പേ​രി​ലേ​ക്ക് എ​ത്തി​ക്കാ​ൻ, ജി​ല്ല പ​ഞ്ചാ​യ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ സ​ഞ്ച​രി​ക്കു​ന്ന മാ​മ്പ​ഴ വി​പ​ണ​ന കേ​ന്ദ്രം തു​ട​ങ്ങു​ന്ന കാ​ര്യം പ​രി​ഗ​ണി​ക്കു​മെ​ന്ന് ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ. ക​ണ്ണൂ​രി​ൽ കു​റ്റ്യാ​ട്ടൂ​ര്‍ മാ​മ്പ​ഴ​ത്തി​ന്റെ വി​പ​ണ​ന കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​വ​ര്‍. ആ​ര്‍.​ടി.​ഒ പ​രി​സ​ര​ത്തെ അ​ര്‍ബ​ന്‍ സ്ട്രീ​റ്റ് മാ​ര്‍ക്ക​റ്റി​ലാ​ണ് വി​പ​ണ​ന കേ​ന്ദ്രം തു​ട​ങ്ങി​യ​ത്.

ജി​ല്ല​യു​ടെ ഉ​ള്‍പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ധാ​രാ​ള​മാ​യു​ള്ള കു​റ്റ്യാ​ട്ടൂ​ര്‍ മാ​മ്പ​ഴം ന​ഗ​ര​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ല​ഭ്യ​മാ​ക്കു​ക, കൃ​ഷി​ക്കാ​രു​ടെ വ​രു​മാ​നം വ​ര്‍ധി​പ്പി​ക്കു​ക എ​ന്നീ ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് കൃ​ഷി വ​കു​പ്പി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ സ്റ്റാ​ള്‍ തു​ട​ങ്ങി​യ​ത്.

പ്ര​വ​ര്‍ത്ത​നം തു​ട​ങ്ങി ഒ​രു മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ ര​ണ്ട് ക്വി​ന്റ​ല്‍ മാ​ങ്ങ​യാ​ണ് ഇ​വി​ടെ വി​റ്റു​പോ​യ​ത്. ബു​ധ​ന്‍, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ലാ​ണ് സ്റ്റാ​ള്‍ പ്ര​വ​ര്‍ത്തി​ക്കു​ക. ഒ​രു കി​ലോ മാ​മ്പ​ഴ​ത്തി​ന് 50 രൂ​പ​യാ​ണ് വി​ല.

വ​രും ദി​വ​സ​ങ്ങ​ളി​ല്‍ മൂ​ല്യ​വ​ര്‍ധി​ത ഉ​ൽ​പ​ന്ന​ങ്ങ​ളാ​യ മാ​മ്പ​ഴ ജാം, ​സ്‌​ക്വാ​ഷ്, പ​ച്ച​മാ​ങ്ങ ജാം, ​പ​ച്ച​മാ​ങ്ങ സ്‌​ക്വാ​ഷ്, പ​ച്ച​മാ​ങ്ങ പൗ​ഡ​ര്‍, ക​റി മാ​ങ്ങ, അ​ട​മാ​ങ്ങ, മാ​ങ്ങ അ​ച്ചാ​ര്‍, മാ​ങ്ങാ​ക​ച്ച്, മാ​ങ്ങാ​സോ​ഡ എ​ന്നി​വ​യും കു​റ്റ്യാ​ട്ടൂ​ര്‍ അ​രി​യും വി​പ​ണ​ന​ത്തി​നു​ണ്ടാ​വും. മാ​മ്പ​ഴം കൂ​ടാ​തെ മാ​വി​ന്റെ ഗ്രാ​ഫ്റ്റ് തൈ​ക​ളും വി​ല്‍പ​ന​ക്കു​ണ്ട്. ന​ട​ൻ ക​ര​മ​ന സു​ധീ​ര്‍ സ്റ്റാ​ള്‍ സ​ന്ദ​ര്‍ശി​ച്ചു. ജി​ല്ല പ്രി​ന്‍സി​പ്പ​ല്‍ കൃ​ഷി ഓ​ഫി​സ​ര്‍ പി. ​അ​നി​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കു​റ്റ്യാ​ട്ടൂ​ര്‍ മാം​ഗോ പ്രൊ​ഡ്യൂ​സ​ര്‍ ക​മ്പ​നി ലി​മി​റ്റ​ഡ് ചെ​യ​ര്‍മാ​ന്‍ വി.​ഒ. പ്ര​ഭാ​ക​ര​ന്‍, കൃ​ഷി ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍മാ​രാ​യ ഇ.​കെ. അ​ജി​മോ​ള്‍, എം.​എ​ന്‍. പ്ര​ദീ​പ​ന്‍, സി.​വി. ജി​തേ​ഷ്, കു​റ്റ്യാ​ട്ടൂ​ര്‍ മാം​ഗോ പ്രൊ​ഡ്യൂ​സ​ര്‍ ക​മ്പ​നി ലി​മി​റ്റ​ഡ് അം​ഗം കെ. ​വി​ജ​യ​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mango Marketing
News Summary - Mango Marketing The center started
Next Story