Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപ്രഭാത സവാരിക്കിടെ...

പ്രഭാത സവാരിക്കിടെ വാഹനമിടിച്ച്​ മരണം; പ്രതി പിടിയിൽ

text_fields
bookmark_border
moideen kunji accused
cancel
camera_alt

മൊ​യ്​​തീ​ൻ​ കു​ഞ്ഞി​

ക​ണ്ണൂ​ർ: പ്ര​ഭാ​ത സ​വാ​രി​ക്കി​ടെ റി​ട്ട. അ​ധ്യാ​പ​ക​ൻ വാ​ഹ​ന​മി​ടി​ച്ച്​ മ​രി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി പി​ടി​യി​ൽ. കാ​സ​ർ​കോ​ട്​ ഹി​ദാ​യ​ത്ത്​ ന​ഗ​റി​ലെ മൊ​യ്​​തീ​ൻ​കു​ഞ്ഞി​യാ​ണ്​ (35) ​ അ​റ​സ്​​റ്റി​ലാ​യ​ത്.

ഫെ​ബ്രു​വ​രി 23നാ​ണ്​ മ​യ്യി​ൽ ടൗ​ണി​ൽ​ പ്ര​ഭാ​ത സ​വാ​രി​ക്കി​ടെ റി​ട്ട. അ​ധ്യാ​പ​ക​നും പെ​ൻ​ഷ​ൻ സം​ഘ​ട​ന​യു​ടെ ഭാ​ര​വാ​ഹി​യു​മാ​യ വേ​ളം എ.​കെ.​ജി ന​ഗ​റി​ലെ ബാ​ല​കൃ​ഷ്​​ണ​ൻ (72) വാ​ഹ​ന​മി​ടി​ച്ച്​ മ​രി​ച്ച​ത്. ഇ​ടി​ച്ചി​ട്ട വാ​ഹ​നം നി​ർ​ത്താ​തെ പോ​യി​രു​ന്നു. രാ​വി​ലെ 5.15നാ​യി​രു​ന്നു അ​പ​ക​ടം.

അ​ന്വേ​ഷ​ണ​ത്തി​ൽ തു​മ്പി​ല്ലാ​ത്ത​തി​നെ തു​ട​ർ​ന്ന്​ പ്ര​ദേ​ശ​ത്തെ സി.​സി.​ടി.​വി കാ​മ​റ​ക​ൾ പ​രി​ശോ​ധി​ച്ച്​ പ്ര​തി​യു​ടെ രേ​ഖാ​ചി​ത്രം അ​ട​ക്കം ത​യാ​റാ​ക്കി​യി​രു​ന്നു. എ​ന്നി​ട്ടും മ​യ്യി​ൽ പൊ​ലീ​സി​ന്​ പ്ര​തി​യെ പി​ടി​കൂ​ടാ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ല. ഇ​തേ​ത്തു​ട​ർ​ന്നാ​ണ്​​​ ക​ണ്ണൂ​ർ എ.​സി.​പി ബാ​ല​കൃ​ഷ്​​ണ​ണ​ൻ നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം രൂ​പ​വ​ത്​​ക​രി​ച്ച​ത്.

ഇൗ ​സം​ഘ​ത്തി​െൻറ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്​ പ്ര​തി പി​ടി​യി​ലാ​യ​ത്. അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ കാ​റും അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഇ​ത്ത​ര​ത്തി​ൽ പ്ര​ഭാ​ത സ​വാ​രി​ക്കി​ടെ വാ​ഹ​ന​മി​ടി​ച്ച്​ മ​രി​ക്കു​ന്ന അ​പ​ക​ട​ങ്ങ​ൾ വ​ർ​ധി​ച്ചി​രു​ന്നു. മി​ക്ക സം​ഭ​വ​ങ്ങ​ളി​ലും ഇ​ടി​ച്ചി​ട്ട വാ​ഹ​നം നി​ർ​ത്താ​തെ പോ​കു​ന്ന​താ​ണ്​ പ​തി​വ്. ഇ​തേ​ത്തു​ട​ർ​ന്ന്​ ഇ​ത്ത​രം കേ​സു​ക​ളി​ൽ പൊ​ലീ​സ്​ അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കാ​ൻ തീ​രു​മാ​നി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Accident DeatharrestMorning WalkKannur
News Summary - man died by accident during morning walk one arrested
Next Story