പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
text_fieldsദിഗേഷ്
തളിപ്പറമ്പ്: തളിപ്പറമ്പിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. ചപ്പാരപ്പടവ് കൂവേരി തേറണ്ടി സ്വദേശി പി.വി. ദിഗേഷിനെയാണ് (32) തളിപ്പറമ്പ് സി.ഐ എൻ.കെ. സത്യനാഥൻ അറസ്റ്റ് ചെയ്തത്.പെൺകുട്ടിയുടെ കുടുംബ സുഹൃത്താണ് അറസ്റ്റിലായ യുവാവ്.
ccഈ പരിചയം മുതലെടുത്ത് പെണ്‍കുട്ടി താമസിക്കുന്ന വീടിന് സമീപത്തെ റബര്‍തോട്ടത്തിലേക്ക് വിളിച്ചുവരുത്തി കുട്ടിയെ പ്രതി ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. ജൂലൈ ഒമ്പതിന് ഉച്ച രേണ്ടാടെയാണ് പരാതിക്കാസ്പദമായ സംഭവം. ഇയാൾ നിരവധി തവണ പീഡിപ്പിച്ചതായും പറയുന്നു. ഭീഷണിപ്പെടുത്തിയതിനാൽ പെൺകുട്ടി സംഭവം പുറത്തുപറയാൻ ഭയന്നിരുന്നതായി പൊലീസ് വ്യക്തമാക്കി.