തരിശുഭൂമി കൃഷിയോഗ്യമാക്കുന്നു
text_fieldsപട്ടുവത്തെ തരിശുഭൂമിയിൽ കൃഷിയിറക്കുന്നവർ
തളിപ്പറമ്പ്: വർഷങ്ങളായി തരിശായിക്കിടന്ന മൂന്ന് ഏക്കർ ഭുമി പട്ടുവം കൈരളി കൃഷി കൂട്ടത്തിന്റെ ആഭിമുഖ്യത്തിൽ കൃഷിയോഗ്യമാക്കി. എം. വിജിൻ എം.എൽ.എ ഞാറുനടീൽ ഉദ്ഘാടനം ചെയ്തു.
പട്ടുവം പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീമതി അധ്യക്ഷത വഹിച്ചു. തളിപ്പറമ്പ് സർ സയ്യിദ് ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് വളന്റിയർമാർ ഞാറ് നടീൽ ഉൽസവത്തിൽ പങ്കെടുത്തു. മുതിർന്ന കർഷകൻ കോലിയത്ത് കൃഷ്ണനെ എം.എൽ.എ ആദരിച്ചു. കർഷക സംഘം ഏരിയ സെക്രട്ടറി എം. ജനാർദനൻ, കൃഷി ഓഫിസർ രാഗിഷ, വാർഡ് മെംബർ സീനത്ത് മഠത്തിൽ, ആനക്കീൽ ചന്ദ്രൻ, എൻ.എസ്.എസ് കോഓഡിനേറ്റർ സിറാജ്, കെ.വി. സുരേഷ്, പി.കെ. ദിവാകരൻ എന്നിവർ സംസാരിച്ചു.

