ഈസ്റ്റ് പള്ളൂരിൽ മെയിൻ പൈപ്പ് പൊട്ടി; കുടിവെള്ളം തോട്ടിലേക്ക് ഒഴുകി പാഴാകുന്നു
text_fieldsജലവിതരണത്തിനുള്ള മെയിൻ പൈപ്പ് പൊട്ടി തോട്ടിലേക്ക് വെള്ളം ഒഴുകുന്നു
മാഹി: ഈസ്റ്റ് പള്ളൂരിൽ കുടിവെള്ള മെയിൻ പൈപ്പ് പൊട്ടി. നെല്യാട്ട് കളരി ഭഗവതി ക്ഷേത്രത്തിന് സമീപം ബൈപാസ് സർവീസ് റോഡ് നവീകരണ പ്രവൃത്തികൾ നടക്കുന്നതിനിടെ കഴിഞ്ഞ ദിവസം മണ്ണുമാന്തി ഉപയോഗിച്ച് വൃത്തിയാക്കുന്നതിനിടെയാണ് പൈപ്പ് പൊട്ടിയത്.
ഇതേ തുടർന്ന് വെള്ളം പാഴാകുകയാണ്. പൊട്ടിയ പൈപ്പിൽ നിന്നുള്ള വെള്ളം തൊട്ടടുത്ത തോട്ടിലേക്ക് നേരിട്ട് ഒഴുകി പോകുന്നതിനാൽ പുറത്തേക്കുള്ള വെള്ളത്തിന്‍റെ കുത്തൊഴുക്ക് വ്യക്തമായി കാണുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.
പ്രശ്നം ഗൗരവമേറിയതായിട്ടും അധികാരികളുടെ ശ്രദ്ധയിൽ പെടാതെ തുടരുകയാണ്. സംഭവത്തെ കുറിച്ച് പൊതുമരാമത്ത് അധികൃതരെ അറിയിച്ചിട്ടുണ്ടെങ്കിലും ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി. വയൽ നിരപ്പിലുള്ള ഭാഗത്തുള്ള മെയിൻ പൈപ്പ് പൊട്ടിയതിനാൽ സമീപത്തെ വീടുകളിലെ
പൈപ്പുകളിൽ വെള്ളം കിട്ടുന്നില്ല. കേരള സർക്കാറിന് പണം നൽകി വാങ്ങുന്ന കുടിവെള്ളമാണ് തോട്ടിലേക്ക് ഒഴുകി പാഴാകുന്നത്. ഗുരുതര അനാസ്ഥയാണെന്നും അടിയന്തരമായി പൈപ്പ് അറ്റകുറ്റപ്പണി നടത്തി പ്രശ്നം പരിഹരിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

