Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightMahechevron_rightമർദ്ദനത്തിൽ യുവതിക്ക്...

മർദ്ദനത്തിൽ യുവതിക്ക് പരിക്ക്; ബന്ധുവായ യുവാവ് അറസ്റ്റിൽ

text_fields
bookmark_border
മർദ്ദനത്തിൽ യുവതിക്ക് പരിക്ക്; ബന്ധുവായ യുവാവ് അറസ്റ്റിൽ
cancel

മാഹി: മുണ്ടോക്കിലെ ഒരു വീട്ടിലെ 20കാരിയെ ബന്ധുവായ യുവാവ് ക്രൂരമായി മർദ്ദിച്ചതായ പരാതിയിൽ മുണ്ടോക്കിൽ ഭാരതിയാർ റോഡിലെ ഗുരുകൃപയിൽ മെൽവിൻ വില്യംസിനെ (29) മാഹി പൊലീസ് അറസ്റ്റ് ചെയ്തു. മർദ്ദനത്തിൽ സാരമായി പരിക്കേറ്റ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ച ഉച്ചയോടെ പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ച് കടന്നാണ് യുവാവ് മർദ്ദിച്ചതെന്നാണ് പരാതി. മാഹി എസ്.ഐ പുനിത രാജാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ യുവാവിന് കോടതി ജാമ്യം അനുവദിച്ചു. പരിക്കേറ്റ പെൺകുട്ടിയെ മാഹി ഗവ.ജനറൽ ആശുപത്രിയിലും തുടർന്ന് തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrest
News Summary - Young woman injured in assault; Relative youth arrested
Next Story