Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightMahichevron_rightമാഹിയിൽ വാർഡ് പുനർ...

മാഹിയിൽ വാർഡ് പുനർ നിർണയത്തിൽ വ്യാപക പരാതികൾ

text_fields
bookmark_border
മാഹിയിൽ വാർഡ് പുനർ നിർണയത്തിൽ   വ്യാപക പരാതികൾ
cancel

മാ​ഹി: മാ​ഹി ന​ഗ​ര​സ​ഭ വാ​ർ​ഡ് പു​ന​ർ​നി​ർ​ണ​യ​ത്തി​ൽ വ്യാ​പ​ക പ​രാ​തി​ക​ൾ. ന​ഗ​ര​സ​ഭ​യി​ൽ വാ​ർ​ഡ് പു​ന​ർ​നി​ർ​ണ​യി​ച്ച് പു​തു​ച്ചേ​രി സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ പ്ര​സി​ദ്ധീ​ക​രി​ച്ച ക​ര​ട് വി​ജ്ഞാ​പ​നം പു​നഃ​പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്ക​ണ​മെ​ന്ന​ ആ​വ​ശ്യം ഉ​യ​രു​ക​യാ​ണ്. ന​ഗ​ര​സ​ഭ​യി​ലെ മൊ​ത്തം വാ​ർ​ഡു​ക​ളു​ടെ എ​ണ്ണം 15ൽ ​നി​ന്നും 10 ആ​യി ചു​രു​ക്കി​യ​ത് അ​ശാ​സ്​​ത്രീ​യ​മാ​ണെ​ന്ന്​​ നാ​ട്ടു​കാ​ർ പ​റ​യു​ന്നു.​ ജ​ന​സം​ഖ്യ വ​ർ​ധ​ന ക​ണ​ക്കി​ലെ​ടു​ത്ത് വാ​ർ​ഡു​ക​ളു​ടെ എ​ണ്ണം 20 ആ​ക്ക​ണ​മെ​ന്നാ​ണ്​ ആ​വ​ശ്യം.

ക​മീ​ഷ​ൻ പ്ര​സി​ദ്ധീ​ക​രി​ച്ച ക​ര​ട് വി​ജ്ഞാ​പ​ന പ്ര​കാ​രം, 2011ലെ ​സെ​ൻ​സ​സ് പ്ര​കാ​രം മാ​ഹി​യി​ലെ മൊ​ത്തം ജ​ന​സം​ഖ്യ 41,816 എ​ന്ന​ത് അ​ഞ്ച് ശ​ത​മാ​നം സ്വാ​ഭാ​വി​ക വ​ർ​ധ​ന ക​ണ​ക്കി​ലെ​ടു​ത്താ​ൽ 2021ൽ 44,000 ​ആ​കു​മെ​ന്ന​തി​നാ​ൽ ഒ​രു വാ​ർ​ഡി​ന് പ​ര​മാ​വ​ധി 2,000 എ​ന്ന ക​ണ​ക്കി​ൽ ന​ഗ​ര​സ​ഭ​യി​ലെ വാ​ർ​ഡു​ക​ളു​ടെ എ​ണ്ണം 22 എ​ണ്ണ​മാ​കേ​ണ്ട​താ​ണ്. നി​ല​വി​ലു​ള്ള 15 വാ​ർ​ഡു​ക​ൾ പു​ന​ർ​നി​ർ​ണ​യി​ച്ച​ത്, ജ​ന​സം​ഖ്യ വ​ർ​ധ​ന ക​ണ​ക്കി​ലെ​ടു​ത്തും ആ​നു​പാ​തി​ക​മാ​യി ജ​ന​പ്ര​തി​നി​ധ്യം ഉ​റ​പ്പാ​ക്കി​യും ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യു​ള്ള അ​തി​ർ​ത്തി​ക​ൾ വ്യ​ക്ത​മാ​യി നി​ശ്ച​യി​ച്ചു​മ​ല്ല. വ്യ​ക്ത​മാ​യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ നി​ശ്ച​യി​ക്കാ​തെ​യും പ​ഞ്ചാ​യ​ത്തി​രാ​ജ് ന​ഗ​ര​പാ​ലി​ക നി​യ​മ​ത്തി​െൻറ അ​ന്ത​സ്സ​ത്ത ഉ​ൾ​ക്കൊ​ള്ളാ​തെ​യും രാ​ഷ്​​ട്രീ​യ പാ​ർ​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ ആ​രു​മാ​യും ച​ർ​ച്ച ചെ​യ്യാ​തെ​യു​മാ​ണ്​ വാ​ർ​ഡ് പു​ന​ർ​നി​ർ​ണ​യം ന​ട​ത്തി​യ​തെ​ന്ന ആ​രോ​പ​ണം ശ​ക്ത​മാ​ണ്. ഏ​ക​പ​ക്ഷീ​യ​മാ​യ ന​ട​പ​ടി​ക​ൾ​ക്കെ​തി​രെ പ്ര​തി​ഷേ​ധ​മു​യ​ർ​ന്നി​ട്ടു​ണ്ട്.​ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ പ്ര​സി​ദ്ധീ​ക​രി​ച്ച ക​ര​ട് വി​ജ്ഞാ​പ​നം പു​നഃ​പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ പി.​കെ.​നാ​രാ​യ​ണ​ൻ സ്മാ​ര​ക സാം​സ്കാ​രി​ക കേ​ന്ദ്രം സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന് നി​വേ​ദ​നം ന​ൽ​കി. അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ച്ച് മൊ​ത്തം വാ​ർ​ഡു​ക​ളു​ടെ എ​ണ്ണം 20ൽ ​കു​റ​യാ​തെ നി​ശ്ച​യി​ച്ച്​ ന​ഗ​ര​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്ത​ണ​മെ​ന്ന് സാം​സ്കാ​രി​ക കേ​ന്ദ്രം സെ​ക്ര​ട്ട​റി പ്ര​ദീ​പ് പോ​യി​ത്താ​യ ക​മീ​ഷ​നോ​ട് അ​ഭ്യ​ർ​ഥി​ച്ചു. മാ​ഹി ന​ഗ​ര​സ​ഭ ക​മീ​ഷ​ണ​ർ, പു​തു​ച്ചേ​രി ത​ദ്ദേ​ശ​ഭ​ര​ണ വ​കു​പ്പ് സെ​ക്ര​ട്ട​റി, ഡ​യ​റ​ക്ട​ർ, മാ​ഹി റീ​ജ​ന​ൽ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ എ​ന്നി​വ​ർ​ക്കും നി​വേ​ദ​നം ന​ൽ​കി.

Show Full Article
TAGS:Mahe 
News Summary - Ward re-determination in Mahe Widespread complaints
Next Story